മേയര്‍ ആര്യ രാജേന്ദ്രനെതിരായ പരാമര്‍ശത്തില്‍ കെ മുരളീധരനെതിരെ കേസ് എടുത്തു

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് പരാമര്‍ശം നടത്തിയതിനെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന ഐപിസി 354 എ, 509 വകുപ്പുകൾ പ്രകാരമാണ് കേസ്. അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ മുരളീധരനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്യാ രാജേന്ദ്രന്‍ പരാതി നല്കിയിരുന്നു. കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മുരളീധരന്‍ മേയറെ അധിക്ഷേപിച്ച് സംസാരിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്. പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്. ആ മഴ കഴിയുമ്പോഴേക്ക് തീരും. ഇങ്ങനുളള ഒരുപാടുപേരെ കണ്ട നഗരസഭയാണിത്. ഒരുപാട് മഹത്വ്യക്തികളിരുന്ന കസേരയിലാണ് അവരിപ്പോളിരിക്കുന്നത്. അതുകൊണ്ട് ദയവുചെയ്ത് അരക്കളളന്‍ മുക്കാല്‍ കളളനിലെ 'കനകസിംഹാസനത്തില്‍' എന്ന പാട്ട് ഞങ്ങളെക്കൊണ്ട് പാടിപ്പിക്കരുത്' - എന്നായിരുന്നു മുരളീധരന്റെ പരാമർശം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 4 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More