അനുപമ അനുഭവിക്കുന്നത് പാര്‍ട്ടി നിയമം കയ്യിലെടുത്തതിന്റെ ഫലം- പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:  പാര്‍ട്ടി, നിയമം കയ്യിലെടുത്തതിന്റെ ഫലമാണ് അനുപമക്ക് അനുഭവിക്കേണ്ടിവന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇവിടെ ഒരു നിയമവ്യവസ്ഥയുണ്ട്. ആ നീതിന്യായവ്യവസ്ഥയെ മറികടന്ന് പാര്‍ട്ടി നിയമം കയ്യിലെടുക്കാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ ഒരു പാര്‍ട്ടി നേതാവിന്റെ മകള്‍ക്ക്, അവള്‍ നൊന്തുപ്രസവിച്ച മകള്‍ എവിടെയെന്ന് ചോദിച്ച് സമരം നടത്തേണ്ട ഗതികേട് വന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കുഞ്ഞിന്റെ ദത്ത് സംബന്ധിച്ച് നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും അനുപമയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യത്തിനൊപ്പമാണ് കോണ്‍ഗ്രസെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദത്തുനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കോടതിയോട് ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ശിശുക്ഷേമ സമിതിക്കും വനിതാ ശിശുവികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. വഞ്ചിയൂര്‍ കുടുംബക്കോടതിയിലാണ് ദത്തുനടപടികളില്‍ അന്തിമ വിധി പുറപ്പെടുവിക്കാനിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ അവകാശവാദമുന്നയിച്ച് വന്നിട്ടുണ്ടെന്നും തല്‍ക്കാലം നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടുക. അനുപമ കുഞ്ഞിനുവേണ്ടി സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരമിരിക്കുന്നിനിടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രസവിച്ച് മൂന്നാം നാള്‍ കുഞ്ഞിനെ തന്റെ മാതാപിതാക്കള്‍ തന്നില്‍ നിന്ന് വേര്‍പെടുത്തി ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചു എന്നാണ് മുന്‍ എസ് എഫ് ഐ നേതാവായ അനുപമയുടെ പരാതി. ഏപ്രില്‍ 19-ന് പേരൂര്‍ക്കട പൊലീസിന് പരാതി നല്‍കി, പിന്നീട് ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കുമെല്ലാം അനുപമ പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ച് ആറുമാസത്തിനുശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില് സർക്കാരിനും പൊലീസിനുമെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 20 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More