ഉത്രാ വധക്കേസ്; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം

കൊച്ചി: ഉത്ര വധക്കേസ് പ്രതി സൂരജിന് ഇരട്ടജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് വിധി പുറപ്പെടുവിച്ചത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് വിധി പ്രസ്താവനയില്‍ കോടതി ചൂണ്ടിക്കാട്ടി. ആസൂത്രിത കൊലപാതകം, നരഹത്യാശ്രമം, വിഷം നല്‍കി പരിക്കേല്‍പ്പിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് തെളിയിക്കപ്പെട്ടത്. അങ്ങേയറ്റം പൈശാചികവും ദാരുണവുമായ കൊലപാതകമാണ് പ്രതി ചെയ്തത് എന്നും അക്കാരണത്താല്‍ പ്രതിക്ക് വധശിക്ഷ  നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ ഈ കേസില്‍ സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുന്ന വിധി ഉണ്ടാവണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇരട്ടജീവപര്യന്തമാണ് കോടതി വിധിച്ചത്. 

നീണ്ട ഒരു വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് കോടതി അന്തിമ വിധി പറഞ്ഞിരിക്കുന്നത്. സ്വത്ത്‌ തട്ടിയെടുത്ത് മറ്റൊരാളുടെ കൂടെ ജീവിക്കാന്‍ ഭാര്യ ഉത്രയെ മയക്കുമരുന്നു കൊടുത്ത് ഉറക്കിയശേഷം മൂര്‍ഖന്‍ പാമ്പിനെകൊണ്ട് കടിപ്പിച്ച്, ഭര്‍ത്താവ് സൂരജ് കൊന്നുവെന്നാണ് കേസ്. 2020 മെയ് 7-നാണ് ഉത്ര മരിച്ചത്. മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്  ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം എസ് പി ക്ക് പരാതി നല്‍കിയതാണ്‌ വഴിത്തിരിവായത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചനയോടെയുള്ള കൊലപാതകം (302),  കഠിനമായ ദേഹോപദ്രവം (326), നരഹത്യാ ശ്രമം (307),  വനംവന്യജീവിനിയമം (115) എന്നിവ പ്രകാരമുള്ള കേസുകളാണ് പ്രതി സൂരജിന് മേല്‍ ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണിത്. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More