ഭൂമി നികത്തിയുള്ള നിര്‍മ്മാണത്തിന് മുന്‍‌കൂര്‍ അനുമതി വേണം - മന്ത്രി പി പ്രാസാദ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി നികത്തി നടത്തുന്ന എല്ലാതരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി അനുവാദം വാങ്ങണമെന്ന് കൃഷിമന്ത്രി പി പ്രാസാദ്  നിയമസഭയില്‍ പറഞ്ഞു. 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് പലപ്പോഴും ബന്ധപ്പെട്ട കമ്മിറ്റികൾക്കും അധികാരികൾക്കും പരിവർത്തനാനുമതിക്കുള്ള അപേക്ഷ നൽകുന്നത്. ഇത് ഒഴിവാക്കണമെന്നും കൃഷിമന്ത്രി കൂട്ടിച്ചേര്‍ത്തു. അനൂപ് ജേക്കബ് എം.എൽ.എ. അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിര്‍മ്മാണം നടത്തി എന്നതുകൊണ്ട്‌ ഇനി ഇളവുകള്‍ ഉണ്ടാകില്ല. ഇത്തരം അനധികൃതവും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തുടക്കത്തില്‍ തന്നെ തടയുന്നതിനും ഭൂമിയുടെ തരം അതേ നിലയിൽ സംരക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് (23) പ്രകാരമുള്ള നടപടികളും, അച്ചടക്ക നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.നിയമത്തിന്റെ അന്തസത്ത ഉൾക്കൊണ്ടും വ്യവസ്ഥകൾ പാലിച്ചും പാരിസ്ഥിതിക പ്രാധാന്യമുള്ള നെൽവയലുകളും തണ്ണീർതടങ്ങളും സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിന്റെയും, സർക്കാരിന്റെയും കർത്തവ്യമായതിനാൽ വ്യക്തമായ പരിശോധനയ്ക്കു ശേഷം മാത്രമേ പരിവർത്തനാനുമതി നൽകാൻ സാധിക്കുകയുള്ളൂ- മന്ത്രി പി. പ്രസാദ് വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More