കമല ഹാരിസിന് ആകാമെങ്കില്‍ സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി ആകാമായിരുന്നു -കേന്ദ്രമന്ത്രി അത്തെവാല

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജയായ കമല ഹാരിസിന് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആകാമെങ്കില്‍ സോണിയ ഗാന്ധിക്ക് എന്തുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി ആയിക്കൂടാ? അവര്‍ ഒരു ഇന്ത്യന്‍ പൗരയല്ലേ? മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയല്ലേ? ഇന്ത്യന്‍ പാര്‍ലമെന്‍റംഗമല്ലേ? ചോദിക്കുന്നത് നരേന്ദ്ര മോദി മന്ത്രിസഭയിലെ അംഗം രാംദാസ് അത്തെവാല. 2004-ലെ ലോക്സഭാ  തെരഞ്ഞെടുപ്പില്‍ യു പി എ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ സോണിയ ഗാന്ധി പ്രധാനമന്ത്രി ആകണമെന്നായിരുന്നു തന്റെ നിര്‍ദേശം- രാംദാസ് അത്തെവാല പറഞ്ഞു.

സോണിയ ഗാന്ധിയെ വിദേശിയെന്ന് വിളിച്ചുള്ള ആക്ഷേപങ്ങള്‍  അര്‍ത്ഥശൂന്യമാണ് എന്ന അഭിപ്രായം തന്നെയാണ് അന്നും തനിക്കുണ്ടായിരുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയാവാന്‍ കഴിയാതിരുന്ന സ്ഥിതിക്ക് എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറിനെ പ്രധാനമന്ത്രിയാക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്‍മോഹന്‍ സിങിനു പകരം ശരത് പവാറിനെ പ്രധാനമന്ത്രിയാക്കണമായിരുന്നു. പക്ഷെ, സോണിയ ഗാന്ധി അത് ചെയ്തില്ല. ശരത് പവാര്‍ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഇന്ന് കുറേക്കൂടി ശക്തമായ നിലയിലാകുമായിരുന്നുവെന്നും രാംദാസ് അത്തെവാല അഭിപ്രായപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയും കോണ്ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളുമായ ശരത് പവര്‍, മുന്‍ ലോക്സഭാ സ്പീക്കര്‍ പി എ സംഗ്മ, കേരള ഘടകത്തിന്‍റെ ചുമതലയുള്ള ഇപ്പോഴത്തെ എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുകൂട്ടം നേതാക്കളാണ് വിദേശിയായ സോണിയ ഗാന്ധി പ്രധാനമന്ത്രി പദത്തില്‍ വരാന്‍ പാടില്ല എന്ന അഭിപ്രായം അന്ന് കോണ്‍ഗ്രസില്‍ ഉയര്‍ത്തിയത്. അന്ന് പാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പോയ ഈ മൂന്നു നേതാക്കളുടെ നേതൃത്വത്തിലാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍ സി പി ) രൂപീകരിച്ചത്. ഇപ്പോള്‍ നിലവില്‍ എന്‍.സി.പിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാംദാസ് അത്താവല അറിയപ്പെടുന്ന ദളിത്‌ നേതാവും കോണ്‍ഗ്രസ് നേതാവുമായിരുന്നു. ഇപ്പോള്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരില്‍ രൂപീകരിച്ച അദ്ദേഹത്തിന്‍റെ പാര്‍ട്ടി എന്‍ ഡി എ ഘടക കക്ഷിയാണ്. രാംദാസ് അത്തെവാല ഇപ്പോള്‍ നടത്തിയ പ്രസ്താവന അദ്ദേഹം പവാറിനോടും കൊണ്ഗ്രസ്സിനോടും അടുക്കുന്നതിന്റെ ലക്ഷണമായും വിലയിരുത്തപ്പെടുന്നുണ്ട്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 8 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More