ഉത്തര്‍പ്രദേശില്‍ ബിജെപി പ്രവര്‍ത്തകന് 5 ഡോസ് വാക്സിന്‍!

ലക്നൗ: ഉത്തര്‍പ്രദേശില്‍ പ്രാദേശിക ബിജെപി പ്രവര്‍ത്തകനു 5 ഡോസ് വാസ്കിന്‍ നല്‍കിയതായി സര്‍ട്ടിഫിക്കറ്റ്. കൂടാതെ ആറാമത്തെ വാക്സിനുള്ള തിയതിയും സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിട്ടുണ്ട്. ഉത്തർപ്രദേശിലെ സർധാനയിയിലെ ബിജെപി ബൂത്ത് പ്രസിഡണ്ടും ഹിന്ദു യുവ വാഹിനി നേതാവുമായ റാംപാൽ സിങിന്‍റെ സർട്ടിഫിക്കറ്റിലാണ് ക്രമക്കേടുകൾ  സംഭവിച്ചിരിക്കുന്നത്.

സംഭവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകരെ സമീപിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും റാംപാൽ പറയുന്നു. കഴിഞ്ഞ മാർച്ച് 16 ന് ആദ്യ ഡോസും മെയ് 8 ന് രണ്ടാം ഡോസ് വാക്സിനും റാംപാൽ എടുത്തിരുന്നു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ മറുപടിയൊന്നും ലഭിച്ചില്ലെന്നും റാംപാൽ സിങ് ആരോപിച്ചു. അതേസമയം, ഇത് ആദ്യത്തെ സംഭവമാണെന്നും   സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ വന്ന പിഴവാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

അതേസമയം, കഴിഞ്ഞ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 30,773 കൊവിഡ്‌ കേസുകളും, 309 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതോടൊപ്പം, രാജ്യത്ത് ഇതുവരെ 80.43 കോടി വാക്സിൻ വിതരണം ചെയ്തു. കേരളത്തില്‍ ഇന്നലെ 19,653 പേര്‍ക്ക് കോവിഡ് രോഗം റിപ്പോര്‍ട്ട്‌ ചെയ്തു. അതേസമയം, സംസ്ഥാനത്ത് ഇതുവരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,37,96,983), 36.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (98,27,104) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,41,865). 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 55 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 13 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 14 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More