ടി പി വധക്കേസില്‍ കേരളത്തിന് പുറത്തു നിന്നുള്ള പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെ. കെ. രമ

തിരുവനന്തപുരം: ടി. പി. ചന്ദ്രശേഖരൻ വധക്കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ചന്ദ്രശേഖരന്റെ ഭാര്യയും വടകര എം എല്‍ എയുമായ കെ. കെ. രമ. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ടാണ് അവര്‍ ആവശ്യമറിയിച്ചത്. കേരളത്തിന് പുറത്തു നിന്നുള്ള സുപ്രിംകോടതി അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ആവശ്യം. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സി. പി. ശ്രീധരൻ ആരോഗ്യകാരണങ്ങൾ പിന്മാറിയിരുന്നു. എന്നാല്‍, പ്രതികൾക്ക് വേണ്ടി വാദിച്ച വക്കീൽ അഡ്വക്കേറ്റ് ജനറലായിരിക്കുമ്പോൾ എങ്ങനെ നീതി ലഭിക്കാനാണെന്ന് രമ ചോദിക്കുന്നു.

നേരത്തെ വിചാരണക്കോടതി വെറുതെവിട്ട പി.മോഹനൻ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയും കെ. കെ.രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമാണ്‌. അന്നു പ്രതികൾക്കായി കോടതിയിൽ വാദിച്ച കെ. ഗോപാലകൃഷ്ണക്കുറുപ്പിനെ അഡ്വക്കറ്റ് ജനറലാക്കുകയും ചെയ്തു. അന്നു പ്രതിഭാഗത്തായിരുന്നവരെല്ലാം ഇപ്പോൾ കൂട്ടത്തോടെ സർക്കാരിന്റെ ഭാഗമായതോടെ അപ്പീൽ കേസിന്റെ നടത്തിപ്പില്‍ സർക്കാർ തന്ത്രപരമായ പിന്നോട്ടു പോക്കിന് ഒരുങ്ങിയേക്കുമെന്ന ആശങ്കയിലാണ് രമയും ആര്‍. എം. പിയും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2012 മെയ് നാലിനാണ് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് പിന്നിൽ സിപിഐഎം ആണെന്നാണ് രമയും ആര്‍. എം. പിയുംആരോപിക്കുന്നത്. 

Contact the author

News Desk

Recent Posts

Web Desk 10 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More