ട്രെയിനിൽ മയക്കിക്കിടത്തി മോഷണം: പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്‌‌സ്‌പ്രസില്‍ സ്‌ത്രീകളെ മയക്കികിടത്തി സ്വർണവും, മൊബൈൽ ഫോണുകളും മോഷ്‌ടിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. അസ്‌ഗർ ബാദ്‌ഷയെന്നയാളുടെ ചിത്രമാണ് റയില്‍വേ പൊലിസ് പുറത്ത് വിട്ടിരിക്കുന്നത്. നിരവധി തവണ മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ ട്രെയിനിലുണ്ടായിരുന്നതായി മോഷണത്തിനിരയായവര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അസ്‌ഗർ ബാദ്‌ഷയുടെ ചിത്രം പുറത്ത് വിട്ടത്. 

ഇന്ന് രാവിലെ നിസാമുദ്ദീനില്‍ നിന്ന് നിന്ന്‌ തിരുവനന്തപുരത്തേക്കുള്ള എക്‌സ്‌പ്രസ്‌ ട്രെയിലായിരുന്നു സംഭവം. ട്രെയിൻ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ്‌ രണ്ട്‌ കോച്ചുകളിലായി മൂന്ന്‌ സ്‌ത്രീകളെ ബോധരഹിതരായി കണ്ടെത്തിയത്‌. ഇതിന്‍റെ ഭാഗമായി നടത്തിയ അന്വേഷണം നടത്തിയപ്പോഴാണ് മോഷണ വിവരം പുറത്ത് വരുന്നത്.

ഡല്‍ഹിയില്‍ നിന്ന്‌ കായംകുളത്തേക്ക്‌ യാത്രചെയ്‌ത തിരുവല്ല സ്വദേശി രാജലക്ഷ്‌മി, മകള്‍ ഐശ്വര്യ, ഡല്‍ഹിയില്‍ നിന്ന് ആലുവയിലേക്ക്‌ യാത്രചെയ്‌ത എറണാകുളം സ്വദേശി കൗസല്യ എന്നിവരാണ്‌ കവർച്ചക്കിരയായത്‌. രാജലക്ഷ്‌മിയുടെയും മകളുടെയും ബാഗിൽ നിന്നു പത്ത് പവൻ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ്‌ നഷ്‌ടമായത്‌. മറ്റൊരു കോച്ചിലായിരുന്ന കൗസല്യയുടെ സ്വര്‍ണക്കമ്മലുമാണ് മോഷണം പോയത്.



Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More