നിപ; കുട്ടി കഴിച്ച റമ്പുട്ടാന്‍ മരത്തിനരികെ വവ്വാല്‍ കൂട്ടത്തെ കണ്ടെത്തി

കോഴിക്കോട്: നിപ മൂലം മരണപ്പെട്ട 12 കാരന്‍ മുഹമ്മദ്‌ ഹാഷിം കഴിച്ച റമ്പൂട്ടാന്‍ തന്നെയായിരിക്കും രോഗ കാരണമെന്ന നിഗമനത്തിന് ശക്തികൂടുന്നു. കഴിഞ്ഞ ദിവസം കുട്ടിയുടെ ബന്ധുവീട്ടിലെ ഈ റമ്പൂട്ടാന്‍ മരത്തിന് സമീപത്തായി വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തിയുണ്ട്. പ്രാഥമിക സമ്പര്‍ക്കത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 8 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതും റമ്പൂട്ടാന്‍ സംശയത്തെ ബലപ്പെടുത്തുന്നതാണ്. 

എന്നാല്‍ നിപ വൈറസിന്‍റെ ഉറവിത്തെ സംബന്ധിച്ച മറ്റ് സാധ്യതകളും മെഡിക്കല്‍ വിദഗ്ദര്‍ ആരായുന്നുണ്ട്.  ഇതിന്റെ ഭാഗമായാണ് ആടുകളുടേയും പ്രദേശത്തുള്ള മറ്റു വളര്‍ത്തുമൃഗങ്ങളുടേയും സ്രവ സാമ്പിളുകള്‍ കഴിഞ്ഞദിവസം ശേഖരിച്ചത്. മുഹമ്മദ്‌ ഹാഷിമിന്റെ വീടിന് സമീപവും പ്രദേശത്തുമാണ് സാമ്പിള്‍ പരിശോധന നടത്തിയത്. എന്നിരുന്നാലും വവ്വാലുകളുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. 

മരണപ്പെട്ട കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ മാസം 27 മുതല്‍ കുട്ടി സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചാത്തംഗലം പ്രദേശത്ത് പനി വന്നവരുടെ കണക്കെടുക്കാന്‍ തീരുമാനമായിട്ടുണ്ട്. രോഗം വന്ന സ്ഥലങ്ങളില്‍ വീട് കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ വീടിനു മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More