ബസ്സ്‌ കയറാന്‍ മാത്രമല്ല കുപ്പി വാങ്ങാനും ഇനി കെ എസ് ആര്‍ ടി സി സ്റ്റാന്‍റ്

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി സ്റ്റാന്‍റില്‍ നിന്നിനി ബസ്സ്‌ മാത്രമല്ല കുപ്പിയും കിട്ടും. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവാണ് മദ്യം കഴിക്കുന്നവര്‍ക്ക് സന്തോഷവും നാട്ടുകാര്‍ക്ക് ആശങ്കയും പകരുന്ന പ്രസ്താവന്‍ നടത്തിയിരിക്കുന്നത്. കെ എസ് ആര്‍ ടി സ്റ്റാന്‍റുകളില്‍ മദ്യക്കട തുടങ്ങാന്‍ അനുമതി നല്‍കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. മെച്ചപ്പെട്ട സൌകര്യങ്ങളുള്ള സ്റ്റാന്‍റുകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക്  കാത്തിരിക്കാനുള്ള സൌകര്യവും ഏര്‍പ്പെടുത്തും. ക്യൂ ഒഴിവാക്കാനാണ് പരമാവധി ശ്രമിക്കുക.

സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന് ഔട്ട്‌ ലെറ്റ്‌ തുടങ്ങാന്‍  കെ എസ് ആര്‍ ടി സി സ്റ്റാന്‍റ് കെട്ടിടങ്ങളില്‍ അനുമതി നല്‍കും - മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. ഇതിനു പുറമേ കെ എസ് ആര്‍ ടി സിയുടെ കീഴിലുള്ള കെട്ടിടങ്ങള്‍ ബിവറേജസ് കോര്‍പ്പറേഷന് ലേലത്തിന് നല്‍കും. ടിക്കറ്റേതര വരുമാനത്തിലൂടെ കെ എസ് ആര്‍ ടി സി രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നയപരമായ ഈ മാറ്റം. മദ്യശാല വരുന്നതോടെ സ്റ്റാന്‍റുകളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം നാട്ടുകാര്‍ക്കും യാത്രാക്കാര്‍ക്കും തുകൊണ്ട് യാതൊരു പ്രയാസവുമുണ്ടാവില്ല. സ്റ്റാന്‍റുകളില്‍  ബിവറേജസ് ഔട്ട്‌ ലെറ്റ്‌ തുടങ്ങി എന്നതുകൊണ്ട് ജീവനക്കാര്‍ മദ്യപിച്ചുകൊള്ളണമെന്നില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ടിക്കറ്റ് വരുമാനം കൊണ്ട് കെ എസ് ആര്‍ ടി സി പിടിച്ചു നില്‍ക്കാനാവില്ലെന്നും മറ്റു സര്‍വീസുകളിലൂടെ അധിക വരുമാനമുണ്ടാക്കാന്‍ കഴിയുമോ എന്നുമാണ് ഇപ്പോള്‍ മാനേജ്മെന്റിന്‍റെ അന്വേഷണം. ഇതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണങ്ങള്‍ക്ക് ഗതാഗത വകുപ്പ് ഒരുങ്ങുന്നത്. കെ എസ് ആര്‍ ടി സി സ്റ്റാന്‍റുകളിലുള്ള പെട്രോള്‍ പാമ്പുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 4 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More