കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഇഡിക്കും സിബിഐക്കും നോട്ടീസയയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കേന്ദ്ര അന്വേഷണ എജന്‍സികളായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ( ഇ ഡി), സിബിഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് നോട്ടീസയക്കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കവര്‍ച്ചാ കേസ് കേന്ദ്ര അന്വേഷണ എജന്‍സികള്‍ അന്വേഷിക്കേണ്ടതല്ലേ എന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നടപടി.

നൂറ് കണക്കിന് രൂപയുടെ തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പ്രതികള്‍ ഭൂമിയിടപാട് നടത്തിയതായും സ്വന്തമായി ഭൂസ്വത്ത് വാങ്ങിക്കൂട്ടിയതായും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം അനിവാര്യമല്ലേ എന്ന് കോടതി ആരാഞ്ഞത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സത്യവാങ്ങ്‌മൂലം നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതികള്‍ ബാങ്ക് ജീവനക്കാരും ഡയറക്ടര്‍മാരുമുള്‍പ്പെട്ടവരാണ്. ഒന്നാം പ്രതി സുനില്‍ കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ്‌ എന്നിവര്‍ നേരത്തെ പൊലീസ് പിടിയിലായിരുന്നു. ബിജോയുടെ വീട്ടില്‍ നിന്ന് ഭൂമിയുടെ ആധാരങ്ങളടക്കമുള്ള രേഖകള്‍ കണ്ടെടുത്തിരുന്നു. നിരവധി വ്യക്തികളുടെ പേരിലുള്ള ആധാരങ്ങളാണ് കണ്ടെടുത്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ജില്ലാ നേതൃത്വത്തിനു വീഴ്ച്ചപറ്റിയെന്ന് സിപിഎം സംസ്ഥാന നേതൃത്വം കണ്ടെത്തിയിരുന്നു. എ. സി. മൊയ്തിനും, ബേബി ജോണും വിഷയം സംസ്ഥാന നേതൃത്തെ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് കണ്ടെത്തിയത്. കൂടുതലായും സാധാരണക്കാര്‍ നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്ന ഇടമാണ് സഹകരണ ബാങ്കുകള്‍. അതിനാല്‍ ഇത് സിപിഎം പ്രതിഛായയെ സാരമായി ബാധിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ പ്രതിഛായ സംരക്ഷിക്കുന്നതിനായി, പാര്‍ട്ടി നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ സിപിഎം പരിശോധന ആരംഭിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 4 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More