ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ നാളെ കോടതി വിധി പറയും

കണ്ണൂര്‍: യൂട്യുബ് വ്ളോഗര്‍മാരായ ലിബിന്‍റെയും, എബിന്‍റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജിയില്‍ കോടതി നാളെ പരിഗണിക്കും. കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ചക്കേസിലാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കുന്നത്  സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും, ഇരുവര്‍ക്കും കഞ്ചാവ് സംഘങ്ങളുമായി ബന്ധമുണ്ടെന്നുമാണ്  പൊലീസ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പൊലീസ് അസൂത്രിതമായി കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ലിബിനും, എബിനും നേരത്തെ  ആരോപണം ഉന്നയിച്ചിരുന്നു. തങ്ങളുടെ അറിവില്ലായ്മയെ മുതലെടുത്ത്‌ നിയമ സംവിധാനങ്ങള്‍ വഴി കുടുക്കുകയാണ്. കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും ഇവര്‍  യൂട്യുബ് വ്ളോഗിലൂടെ വ്യക്തമാക്കി.  

അതോടൊപ്പം, ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പോസ്റ്റ്‌ ഇട്ടവര്‍ക്കെതിരെയും പോലീസ് കേസെടുത്തു. സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ്  കേസ്. പ്രകോപനപരമായ എഴുത്തുകളോ, സന്ദേശങ്ങളോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസ് എടുക്കുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രതിഷേധത്തിനു ആഹ്വാനം ചെയ്ത കൊല്ലത്തും ആലപ്പുഴയിലുമുള്ള രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവര്‍ ഈ ബുള്‍ജെറ്റ് സഹോദരന്മാരുടെ ആരാധകരാണ്. അതോടൊപ്പം കൊവിഡ്‌ മാനദണ്ഡം ലംഘിച്ച് ഈ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് വേണ്ടി തടിച്ചു കൂടിയ 17 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More