ഓണക്കോടിക്കൊപ്പം പതിനായിരം രൂപ സമ്മാനം; കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയാല്‍ നടപടിയെന്ന് വി. ഡി. സതീശന്‍

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം പതിനായിരം രൂപ വെറുതെ നല്‍കിയ സംഭവത്തില്‍ കുറ്റം ചെയ്‌തെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. വിഷയം അന്വേഷിക്കാന്‍ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓണക്കോടിക്കൊപ്പം വിതരണം ചെയ്ത പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനാണ് 43 കൗണ്‍സിലര്‍മാര്‍ക്കും ഓണക്കോടിക്കൊപ്പം പതിനായിരം രൂപ വീതം നല്‍കിയത്. പതിനെട്ട് കൗണ്‍സിലര്‍മാര്‍ പണം തിരികെ നല്‍കുകയും അജിതയ്‌ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കുകയും ചെയ്തു. 

ഓരോ കൗണ്‍സിലര്‍മാരെയും പ്രത്യേകം ക്യാബിനിലേക്ക് വിളിച്ചുവരുത്തിയാണ് ഓണക്കോടി കൈമാറിയത്. കൂടെ പണമടങ്ങിയ കവറും നല്‍കി എന്നാണ് നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം. ഇത്തരത്തില്‍ പണം നല്‍കണമെങ്കില്‍ അവര്‍ക്ക് 25 ലക്ഷം രൂപയെങ്കിലും ലഭിച്ചിരിക്കണം. നഗരസഭയില്‍ നടത്തുന്ന ക്രമക്കേടുകളുടെ ഭാഗമായാണ് അവര്‍ക്ക് പണം ലഭിച്ചത് എന്നും പ്രതിപക്ഷം ആരോപിച്ചു.

അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് നഗരസഭാ അധ്യക്ഷയുടെ വാദം. ക്യാബിനിലേക്ക് വിളിച്ചത് ഓണക്കോടി കൊടുക്കാനാണ്. പണം നല്‍കിയെന്ന് പറയുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. ഭരണസമിതിയെ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതിപക്ഷം ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത്. നിയമപരമായി തന്നെ നേരിടും എന്ന് അജിതാ തങ്കപ്പന്‍ പറഞ്ഞു

Contact the author

Web Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More