തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ തടവുകാരുടെ യൂണിഫോം പരിഷ്കരണം ആലോചനയില്‍. ചുരിദാര്‍ ആക്കാനുള്ള ആലോചനയാണ് പുരോഗമിക്കുന്നത്. തടവുകാരുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചും ജയില്‍ വകുപ്പ് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്കരണങ്ങള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നിലവില്‍ ധരിക്കുന്ന വെള്ള വസ്ത്രത്തിന് പകരം നൈറ്റിയോ, ചുരിദാറോ നല്‍കും. അതോടൊപ്പം ജയിലിലെ ജോലികള്‍, പുറത്തെ ജോലികള്‍ എന്നിവക്ക് വെവ്വേറെ വസ്ത്രം നല്‍കുന്നതിനെ സംബന്ധിച്ചും ആലോചന പുരോഗമിക്കുന്നുണ്ട്. ജോലികള്‍ ചെയ്യുന്നതിനായി ട്രാക്ക്സ്യൂട്ട്, ടീഷര്‍ട്ട് എന്നീ വസ്ത്രങ്ങളാണ് പരിഗണണനയിലുള്ളത്. അതോടൊപ്പം സ്ത്രീകള്‍ക്ക് സാരി ധരിക്കാനുള്ള അനുവാദവും നല്‍കും. ഇതേസമയം തടവുകാരായ പുരുഷമാരുടെ യൂണിഫോം പരിഷ്ക്കരിക്കുന്നത് പരിഗണനയിലില്ല.