പെഗാസസ്: പാര്‍ലമെന്‍ററി സമിതി യോഗം ചേരാതിരിക്കാന്‍ ബിജെപി കരുനീക്കം നടത്തി - ശശി തരൂര്‍

ഡല്‍ഹി: പെഗാസസ് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്‍ററി സമിതി മുതിര്‍ന്നേക്കുമെന്നു കരുതി യോഗം തടസ്സപ്പെടുത്താന്‍ ബിജെപി ബോധപൂര്‍വ്വം കരുക്കള്‍ നീക്കിയതായി ഐടി പാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍ ശശി തരൂര്‍ എംപി പറഞ്ഞു. ഇത് ജനാധിപത്യത്തോടും പാര്‍ലമെന്‍റിനോടുമുള്ള അവഹേളനമാണെന്ന് ശശി തരൂര്‍ എംപി ആരോപിച്ചു. കഴിഞ്ഞ മാസം 28 -ലെ  ഐടി പാര്‍ലമെന്‍ററി സമിതി യോഗത്തിനെത്തിയ 10 ബിജെപി എംപിമാര്‍ ഒപ്പിടാന്‍ തയാറായില്ല. ക്വാറം തികയാതെ യോഗം പിരിച്ചുവിടുവിക്കാനുള്ള തന്ത്രമായിരുന്നു ഇതിനുപിന്നില്‍. അന്ന് യോഗം നടന്നില്ല.

യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  ഐടിയുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് സമിതി കത്തയച്ചിരുന്നു. ഇതിന് മറുപടി തന്നത് മീറ്റിങ്ങിന്റെ തൊട്ടുമുന്‍പാണ്. സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് കാണിച്ച് മൂന്ന് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് മെയില്‍ അയച്ചത്. തീര്‍ച്ചയായും ഈ പെരുമാറ്റം,അവര്‍ക്ക് നല്‍കപ്പെട്ട നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് താന്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പെഗാസസ് ദേശീയ, അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള വിഷയമാണ്. ഈ വിധത്തില്‍ പ്രാധാന്യമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പട്ട് ചര്‍ച്ച അനുവദിക്കാത്ത നടപടി സഭാ പ്രവര്‍ത്തങ്ങളെ അവഹേളിക്കലാണ് എന്നും ഐടി പാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍ ശശി തരൂര്‍ എംപി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ഇരു സഭകളിലും പെഗാസസ് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിരുന്നില്ല. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം സഭകള്‍ പ്രക്ഷുബ്ദമായിരുന്നു. എന്നാല്‍ സഭ  പ്രക്ഷുബ്ദമാക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്  

Contact the author

Web Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More