ലോകത്തിലെ ഏറ്റവും ധനികയായ ഗായികയായി റിഹാന; ആസ്തി വ്യക്തമാക്കി ഫോബ്സ് റിപ്പോര്‍ട്ട്‌

ശതകോടിശ്വരുടെ പട്ടികയില്‍ ഇടം പിടിച്ച് പോപ്‌ ഗായിക റിഹാന. ലോകത്തിലെ ഏറ്റവും ധനികയായ ഗായികയാണിവര്‍. റിഹാനയുടെ സ്വത്ത്‌ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് ഫോബ്സാണ്. ഈ റിപ്പോര്‍ട്ടില്‍ വ്യകതമാക്കിയിരിക്കുന്നത് അനുസരിച്ച് 1.7 ബില്ല്യണ്‍ ഡോളറാണ് അവരു‌ടെ സമ്പത്ത്. അതായത് ഇന്ത്യന്‍ രൂപയില്‍ 170 കോടി.  

എന്നാല്‍ സംഗീതത്തില്‍ നിന്ന് മാത്രമല്ല റിഹാന ശതകോടിശ്വരിയായത്. മറിച്ച് അവരുടെ വസ്ത്ര വ്യാപാര ബ്രാന്‍ഡായ സാവേജ് എക്സ് ഫെന്റി, സൗന്ദര്യ വര്‍ദ്ധക ബ്രാന്‍ഡായ ഫെന്റി ബ്യൂട്ടി എന്നിവയില്‍ നിന്ന് കൂടിയാണ്. ഓപ്ര വിന്‍ഫ്രേക്ക് ശേഷം രണ്ടാമത്തെ ഏറ്റവും ധനികയായ വനിതാ എന്റർടെയ്നറായും റിഹാനമാറി. എന്നാല്‍ തന്‍റെ വരുമാനത്തെ കുറിച്ച് കൃത്യമായ കണക്ക് വിവരം പുറത്ത് വിടാന്‍ താത്പര്യമില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റിഹാന ബാർബഡോസ് വംശജയാണ്. 33കാരിയായ താരം സാമൂഹിക മധ്യമങ്ങളില്‍ സജീവമാണ്. ഇവർക്ക് ഇൻസ്റ്റാഗ്രാമിൽ 101 ദശലക്ഷം ഫോളോവേഴ്സും ട്വിറ്ററിൽ 102.5 ദശലക്ഷം ഫോളോവേഴ്സും ഉണ്ട്. അതുകൊണ്ട് തന്നെ റിഹാനയുടെ ബ്യൂട്ടി ബ്രാന്‍ഡിന് വളരെ വേഗം പ്രചാരം ലഭിക്കാന്‍ ഇത് സഹായകമായിരുന്നു. 2016 ലെ ആന്‍റിക്ക് ശേഷം പുതിയ ആല്‍ബം റിഹാന ഇതുവരെ പുറത്തിറക്കിയിട്ടില്ല.

കര്‍ഷകരെ അനുകൂലിച്ചുകൊണ്ട്  റിഹാനയുടെ ട്വീറ്റ് കര്‍ഷകരുടെ സമരത്തിന് ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. തുടര്‍ന്ന് നിരവധി പ്രമുഖര്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് നമ്മള്‍ ഇതിനെപ്പറ്റി സംസാരിക്കാത്തത് എന്നായിരുന്നു റിഹാനയുടെ ട്വീറ്റ് ചെയ്തത്. 

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 21 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More