പാല്‍ വാങ്ങാനും കൊവിഡ്‌ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണോ? സര്‍ക്കാരിനെ വിമര്‍ശിച്ച് രഞ്ജിനി

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ കൊവിഡ്‌ മാനദണ്ഡങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി രഞ്ജിനി. പുതിയ കൊവിഡ്‌ മാനദണ്ഡം അനുസരിച്ച് കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ അടക്കം ഒരു ഡോസ് വാക്സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവരോ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പുള്ളവരോ ആയിരിക്കണം. അതോടൊപ്പം കൊവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞ ആളുകളോ ആയിരിക്കണം. ഈ തീരുമാനത്തെയാണ് രഞ്ജിനി വിമര്‍ശിച്ചത്. 

ഫേസ്ബുക്കിലൂടെയാണ് രഞ്ജിനിയുടെ പരിഹാസം. പാല്‍ വാങ്ങാന്‍ അടുത്ത കടകളില്‍ പോകുന്ന താനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണോ? നമ്മളാണ് ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. 

കഴിഞ്ഞ ദിവസമാണ്  സംസ്ഥാനത്തെ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍  മാറ്റം വരുത്തിയത്. ഇളവുകളെ സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. 1000 പേരിൽ എത്ര പേർക്ക് രോഗം നിർണയിക്കപ്പെടുന്നു എന്നതനുസരിച്ചാണ് നിയന്ത്രണം ഉണ്ടായിരിക്കുക. ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തും. എന്നാല്‍ സ്വാതന്ത്ര്യ ദിനത്തിനും തിരുവോണത്തിനും ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കും. 

ടിപിആറിന്‍റെ അടിസ്ഥാനത്തില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്ന രീതിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനും എകോപിപ്പിക്കുന്നതിനും ഓരോ ജില്ലകളിലും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.


Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 4 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More