1200 കോടി രൂപയുടെ "ഗാന്ധി തീം പാർക്ക്" ആണ് ഭരണാധികാരികളുടെ മനസിലെന്ന് വി. ടി. ബല്‍റാം

രാഷ്ട്രപിതാവ് മഹാമാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിന് 1200 കോടി രൂപ വികസന പദ്ധതി തയാറാക്കിയ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ഗാന്ധിജി എന്തിനെയാണോ പ്രതിനിധീകരിച്ചത് അതിന് നേര്‍ വിപരീത ദിശയിലുളള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് വിടി ബല്‍റാം പറഞ്ഞു.

ഈ വമ്പന്‍ പദ്ധതിക്കെതിരെ ചിന്തകരും ഗാന്ധിയന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ വലിയ പ്രതിഷേധമാണുയര്‍ത്തുന്നത്. രാമചന്ദ്ര ഗുഹ, രാജ്‌മോഹന്‍ ഗാന്ധി, ആനന്ദ് പട്വര്‍ദ്ധന്‍, അരുണാ റായ്, നയന്‍താര സഹ്ഗാള്‍, രാം പുനിയാനി തുടങ്ങി 130 ഓളം പ്രമുഖര്‍ പ്രതിഷേധക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഏറ്റവും അധികാരികമായ ഒരു സ്മാരകം, അദ്ദേഹം ഏതാശയങ്ങളെ ജീവിതാന്ത്യം വരെ മുറുകെപ്പിടിച്ചോ അവയെ പൂർണ്ണമായി ഉൾക്കൊള്ളുന്ന ഒരു സ്മാരകം, സമകാലിക ഭരണാധികാരികളുടെ പൊങ്ങച്ചത്തിനും കച്ചവട താത്പര്യങ്ങൾക്കും വേണ്ടി നശിപ്പിക്കപ്പെടുന്നു എന്ന ദുരന്തമാണ് 1200 കോടിയുടെ ഈ നിർദ്ദിഷ്ട വികസന പദ്ധതി.

ഗാന്ധി ആശ്രമത്തിന് പകരം ഒരു "ഗാന്ധി തീം പാർക്ക്" ആണ് ഭരണാധികാരികളുടെ മനസ്സിലിരിപ്പ്. അത്തരമൊരു മാറ്റം ഒരു സ്ഥാപനത്തിന് മാത്രമല്ല, നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമര ചരിത്രത്തിനും അതുയർത്തിപ്പിടിച്ച മൂല്യങ്ങൾക്കും നേരെയുള്ള ഒരു കടന്നാക്രമണമായി മാറുകയാണ്. നമ്മുടെ ദേശീയ സ്മാരകങ്ങൾക്ക് വേണ്ടത് ഉചിതമായ സംരക്ഷണമാണ്, അവയുടെ അന്തസ്സത്തയെ അട്ടിമറിക്കുന്ന തരത്തിലുള്ള വമ്പൻ വികസനമല്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 12 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More