ഫുട്ബോൾ ഇതിഹാസം പി.കെ ബാനർജി അന്തരിച്ചു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം പി.കെ ബാനർജി(83)അന്തരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം .  ശ്വാസകോശ രോ​ഗത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങളായി യന്ത്രസഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.  84 രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി ബൂട്ട് അണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യൻ താരമായി പി കെ ബാനർജിയെയാണ് ഫിഫ തെരഞ്ഞെടുത്ത്. 1961 ൽ അർജുന അവാർഡും, 1990 ൽ പത്മശ്രീയും നേടിയിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാലമായ 1955 മുതൽ പത്ത് വർഷത്തോളം ഇന്ത്യയുടെ മുന്നേറ്റ നിരയെ പി കെ ബാനർജിയാണ് നയിച്ചത്. ഫുട്ബോളിൽ നാലാം സ്ഥാനം നേടിയ 1956 ലെ മെൽബൺ ഒളിമ്പിക് ടീമിൽ അം​ഗമായിരുന്നു ബാനർജി. 62 ലെ ഏഷ്യാഡിൽ കൊറിയക്കെതിരായ മത്സരത്തിൽ ബാനർജിയായിരുന്നു ഇന്ത്യക്കായി വിജയ​ഗോൾ നേടിയത്.1960  ലെ റോം ഒളിമ്പിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീമിനെ നയിച്ചു. ഇന്ത്യൻ ഫുട്ബോളിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഫിഫ 2004 ൽ ഓർഡർ ഓഫ് മെറിറ്റ് നൽകി ബാനർജിയെ ആദരിച്ചു

Contact the author

web desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More