സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ മമതാ ബാനര്‍ജി ഡല്‍ഹിയിലേക്ക്

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്താനായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഡല്‍ഹിയിലേക്ക്. ജൂലൈ 25-ന് ഇരുവരും കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. നാലുദിവസത്തെ സന്ദര്‍ശനത്തിനാണ് മമത ഡല്‍ഹിയിലെത്തുക. സോണിയാ ഗാന്ധിയെക്കൂടാതെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, സമാജ് വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ്, ആംആദ്മി പാര്‍ട്ടി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരെയും മമത സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2024-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മമതയുടെ നീക്കമെന്നാണ് സൂചനകള്‍. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ പ്രചാരണങ്ങളെ നേരിട്ട് വിജയിച്ച ശേഷം ആദ്യമായാണ് മമതാ ബാനര്‍ജി തലസ്ഥാനത്തേക്കെത്തുന്നത്. ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയില്‍ മമതാ ബാനര്‍ജി സുപ്രധാന പങ്ക് വഹിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടുകയാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനം.

'തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ തലസ്ഥാനം സന്ദര്‍ശിച്ചിട്ടില്ല. ഇപ്പോള്‍ കൊവിഡിന്റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെത്തിയാല്‍ സുഹൃത്തുക്കളെ കാണും. തനിക്ക് സമയം അനുവദിക്കുകയാണെങ്കില്‍ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സന്ദര്‍ശിക്കുമെന്നും' മമത മാധ്യമങ്ങളോട് പറഞ്ഞു.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 7 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More