കിണറ്റിലിറങ്ങിയ 4 തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

കൊല്ലം: കിണറ്റിലിറങ്ങിയ 4  തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടു. കൊല്ലം കുണ്ടറയിലാണ് സംഭവം. കിണര്‍ കുഴിക്കാനിറങ്ങിയ  തൊഴിലാളികളാണ് മരണപ്പെട്ടത്.100 അടിയോളമുള്ള കിണറ്റിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. ഇവര്‍ക്ക് ശ്വാസ തടസമുണ്ടാകുകയും, മരണപ്പെടുകയുമായിരുന്നു. കിണറിനടിയില്‍ വിഷവാതകമുണ്ടായിരുന്നു. ഇത് ശ്വസിച്ചാണ് തൊഴിലാളികള്‍ മരണപ്പെട്ടത്. രാജൻ (35), സോമരാജൻ (54), ശിവപ്രസാദ് (24), മനോജ് (32) എന്നിവരാണ് മരിച്ചത്. 

ഇടുങ്ങിയ കിണറില്‍ ആദ്യം ഒരാള്‍ ഇറങ്ങി. അദ്ദേഹത്തെ കാണാതായപ്പോള്‍  ഓരോരുത്തരായി ഇറങ്ങുകയായിരുന്നു. അഗ്നിശമന സേന 4 പേരെയും പുറത്തെത്തിച്ചെങ്കിലും എല്ലാവരും മരണപ്പെടുകയായിരുന്നു. തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയ അഗ്നിശമന ഉദ്യോഗസ്ഥന്‍ വര്‍ണിനാഥ്‌  കുഴഞ്ഞു വീണു. തൊഴിലാളികളെ പുറത്തെത്തിച്ചതിന് തൊട്ട് പിന്നാലെയാണ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കിണര്‍ പൂര്‍ണമായും മൂടുമെന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ വ്യകതമാക്കി. കിണറ്റില്‍ വിഷവാതകമുണ്ടായിരുന്നു. അതിനാല്‍ തൊഴിലാളികള്‍ക്ക് ശ്വാസ തടസം നേരിടുകയും മരണപ്പെടുകയുമായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More