വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സ് വേണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സ് വേണമെന്ന് ഹൈക്കോടതി. നിലവില്‍ വീടുകളില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറുമാസത്തിനകം വളര്‍ത്തുമൃഗങ്ങള്‍ക്കായുളള ലൈസന്‍സ് എടുക്കണമെന്നാണ്് കോടതി ഉത്തരവ്. അടിമലത്തുറയില്‍ വളര്‍ത്തുനായയെ അടിച്ചുകൊന്ന സംഭവത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഇനിമുതല്‍ വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നുമാസത്തിനകം ലൈസന്‍സ് എടുക്കണം. ലൈസന്‍സ് എടുക്കാനായി തദ്ദേശ സ്ഥാപനങ്ങളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആവശ്യമെങ്കില്‍ ലൈസന്‍സിന് ഫീസ് ഏര്‍പ്പെടുത്താവുന്നതാണെന്നും കോടതി വ്യക്തമാക്കി.

മൃഗങ്ങളെ വീടുകളില്‍ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ ഉടന്‍ പൊതുനോട്ടീസ് പുറപ്പെടുവിക്കണമെന്നും അതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും കോടതി പറഞ്ഞു. അടുത്തിടെയായി വളര്‍ത്തുമൃഗങ്ങള്‍ക്കെതിരെയുളള അക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടിമലത്തുറയില്‍ ക്രിസ്തുരാജ് എന്നയാളുടെ ബ്രൂണോ എന്ന ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെ മൂന്നുപേര്‍ അടിച്ചുകൊന്ന സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ചൂണ്ടയില്‍ കൊളുത്തിയിട്ട ശേഷമാണ് നായയെ ക്രൂരമായി ഉപദ്രവിച്ചത്. നായയെ മൂന്നംഗസംഘം ഉപദ്രവിക്കുന്ന വീഡിയോ ക്രിസ്തുരാജ് തന്നെയാണ് പുറത്തുവിട്ടത്.

Contact the author

Web Desk

Recent Posts

Political Desk 7 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More