വത്തിക്കാന്‍ ഉത്തരവിനെതിരെ സ്വയം വാദിക്കാന്‍ സിസ്റ്റര്‍ ലൂസി കളപ്പുര

കൊച്ചി: സഭയില്‍ നിന്ന് പുറത്താക്കിയ വത്തിക്കാന്‍  ഉത്തരവിനെതിരെയുള്ള കേസ് നേരിട്ട് വാദിക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. അഭിഭാഷകന്‍ കേസില്‍ നിന്ന് പിന്‍വാങ്ങിയ സാഹചര്യത്തിലാണ് കേസ് വാദിക്കുന്നതെന്നും സിസ്റ്റര്‍ വ്യക്തമാക്കി.  നീതിപീഠത്തില്‍ വിശ്വാസമുള്ളതുകൊണ്ടാണ് താന്‍ ഈ ദൗത്യം ഏറ്റെടുക്കുന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി  പരിഗണിക്കും. 

സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ  മുന്‍ ജസ്റ്റിസ് മൈക്കിള്‍ എഫ്. സല്‍ദാനയും രംഗത്ത് എത്തിയിരുന്നു. കൊവിഡ്‌ മൂലം വത്തിക്കാനിലെ ഓഫീസ് അടച്ചിട്ടപ്പോഴാണ് കത്ത് അയച്ചിരിക്കുന്നതെന്നും, അതിനാല്‍ കത്ത് വ്യാജമാണോ എന്ന് സംശയമുണ്ടെന്നും മൈക്കിള്‍ എഫ്. സല്‍ദാന വ്യക്തമാക്കി. കര്‍ണാടക, ബോംബെ കോടതികളില്‍ ജസ്റ്റിസ് ആയിരുന്നു മൈക്കിള്‍ എഫ്. സല്‍ദാന.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സഭയുടെ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നതാണ് സിസ്റ്റര്‍ ലൂസിക്കെതിരായ കുറ്റം. തന്റെ ഭാഗം കൂടി കേള്‍ക്കണം എന്നാവശ്യപ്പെട്ടാണ് സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. എന്നാല്‍ ലൂസിയുടെ ന്യായീകരണങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് സഭ കോടതി സിസ്റ്ററുടെ അപ്പീല്‍ തള്ളിയിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 11 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More