'ആത്മഹത്യയുടെ വക്കിലെത്തിയ മനുഷ്യരെ അധികാരം കാണിച്ചു പേടിപ്പിക്കാന്‍ നോക്കരുത്': ഹരീഷ് വാസുദേവൻ

ഇപ്പോൾ കോവിഡിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ മിക്കതും ശുദ്ധ അസംബന്ധമാണെന്ന് അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. ഹരീഷ് വാസുദേവന്‍ ശ്രീദേവി. പൊറുതിമുട്ടിയാൽ ജനം നിയമം തന്നെ കയ്യിലെടുത്തെന്നിരിക്കും. പോലീസിനെ ഇറക്കി ജനത്തെ നേരിടും എന്നൊന്നും ഒരു ഭരണാധികാരിയും ചുമ്മാ കരുതരുത്. മസിൽപവറോ ഭീഷണിയുടെ ഭാഷയോ ഉപയോഗിച്ച് ഒരാൾക്കും ഇവിടെ ഒറ്റയ്ക്ക് ഭരിക്കാൻ കഴിയില്ല എന്നും ഹരീഷ് പറഞ്ഞു.

വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഹ്വാനത്തോട് മറ്റൊരു രീതിയില്‍ കളിച്ചാല്‍ നേരിടാനറിയാമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണമാണ് വിമര്‍ശനത്തിന് ആധാരം.

ഹരീഷ് വാസുദേവന്‍ പറയുന്നു:

ചിലത് തുറക്കും, ചിലത് തുറക്കില്ല, കുറഞ്ഞ സമയം തുറക്കും, ചില ദിവസം മാത്രം തുറക്കും എന്നൊക്കെയായി

ഇപ്പോൾ കോവിഡിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ മിക്കതും ശുദ്ധ അസംബന്ധമാണ്, അതിലെ തെറ്റു ജനം ചൂണ്ടിക്കാണിച്ചാൽ പുന:പരിശോധിക്കില്ല എന്ന സർക്കാർ നിലപാട് മിതമായ ഭാഷയിൽ അധികാര ദുര്വിനിയോഗമാണ്. 

"ഞങ്ങൾ പറയും നിങ്ങൾ അനുസരിക്കും" എന്ന ഭാഷ, ജനാധിപത്യത്തിൽ പറ്റില്ല. കാര്യകാരണ സഹിതം വിശദീകരിക്കാതെ, യുക്തിയുക്തം ബോധ്യപ്പെടുത്താതെ, ഒരുകൂട്ടം ആളുകളുടെ ജീവിക്കുവാനുള്ള അവകാശത്തെ തടയാനാകില്ല, എന്തിന്റെ പേരിൽ ആയാലും.

സഹികെട്ട, പൊറുതിമുട്ടിയാൽ ജനം നിയമം തന്നെ കയ്യിലെടുത്തെന്നിരിക്കും. സിവിൽ നിയമലംഘനത്തിലൂടെ സ്വാതന്ത്ര്യം കിട്ടിയ ഒരു രാജ്യമാണിത്.

അപ്പോൾ പോലീസിനെ ഇറക്കി ജനത്തെ നേരിടും എന്നൊന്നും ഒരു ഭരണാധികാരിയും ചുമ്മാ കരുതരുത്. മസിൽപവറോ ഭീഷണിയുടെ ഭാഷയോ ഉപയോഗിച്ച് ഒരാൾക്കും ഇവിടെ ഒറ്റയ്ക്ക് ഭരിക്കാൻ കഴിയില്ല.

സർക്കാർ ഇറക്കുന്ന ഉത്തരവുകളുടെ സാംഗത്യം സർക്കാർ തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തണം. പകരം ജീവിത സംവിധാനങ്ങൾ ഒരുക്കണം. പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചും ധനസഹായം നൽകണം. ജീവിതം വഴിമുട്ടിയ, ആത്മഹത്യ മുന്നിലുള്ള മനുഷ്യരെ അധികാരം കാണിച്ചു പേടിപ്പിക്കാൻ നോക്കിയാൽ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് നിങ്ങളീ പറയുന്ന ഭീഷണി വെറും പുല്ലാണ്. അതോർമ്മ വേണം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 4 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More