ആറുവയസുകാരിയുടെ ഉറ്റവര്‍ക്ക് നിങ്ങളുടെ ചിരി ക്രൂരമായി തോന്നാം; ഷാഹിദാ കമാലിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ഇടുക്കി വണ്ടിപ്പെരിയാറില്‍ കൊല ചെയ്യപ്പെട്ട ആറുവയസുകാരിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാന്‍കൂട്ടത്തില്‍ രംഗത്ത്. ചിത്രത്തില്‍ 'ഇടുക്കി വണ്ടിപ്പെരിയാറിലേക്കുളള യാത്രയില്‍' എന്ന തലക്കെട്ടില്‍ ചിരിച്ചുകൊണ്ട് കാറിലിരിക്കുന്ന സെല്‍ഫിയാണ് ഷാഹിദ പങ്കുവച്ചത്. തലക്കെട്ട് കണ്ടപ്പോള്‍ മഞ്ഞ് നുകരാന്‍ മൂന്നാറിലേക്ക് ട്രിപ്പ് പോകാനുളള തയാറെടുപ്പിലായിരിക്കും ഷാഹിദ കമാലെന്നാണ് ആദ്യനോട്ടത്തില്‍ തനിക്ക് തോന്നിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

വനിതാകമ്മീഷന്‍ അംഗമായ ഒരാള്‍ പീഡിപ്പിച്ച് കൊന്നുകളഞ്ഞ പിഞ്ചോമനയുടെ ശവകുടീരത്തിലേക്ക് പോകുമ്പോള്‍ പിക് നിക്കിന് പോകുന്നതുപോലെ ചിരിച്ചിരിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്നും രാഹുല്‍ ചോദിച്ചു. നിങ്ങള്‍ വണ്ടിപ്പെരിയാറിലെ ആ വീട്ടില്‍ പോയി ഇങ്ങനെ ചിരിക്കരുത്. സഖാവ് അര്‍ജുന്‍ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ആ ആറുവയസുകാരി കുഞ്ഞിന്റെ ചിരി മായാത്ത അവളുടെ ഉറ്റവര്‍ക്ക് ഈ ചിരി ക്രൂരമായി തോന്നാം എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം

തലക്കെട്ട് കണ്ടപ്പോൾ ഇടുക്കിയുടെ മഞ്ഞ് നുകരാൻ മൂന്നാറിലേക്ക് ഒരു ട്രിപ്പ് പോകാനുള്ള തയ്യാറെടുപ്പിലായിരിക്കും ഷാഹിദ കമാലെന്നാണ് ആദ്യ നോട്ടത്തിൽ എനിക്ക് തോന്നിയത്.
എന്നാൽ അതായിരുന്നില്ല. വണ്ടിപ്പെരിയാറിലെ കുഞ്ഞിന്റെ പിഞ്ചിളം ദേഹമടക്കം ചെയ്ത മണ്ണിലേക്കായിരുന്നു അവർ പോകുന്നതെന്ന് ആ വാക്കുകൾ കണ്ടപ്പോഴാണ് മനസ്സിലായത്. അക്ഷരങ്ങൾക്ക് പോലും കൂർത്ത തേറ്റകളായിരുന്നുവപ്പോൾ, വനിത കമ്മീഷനംഗമായൊരാൾ പീഢിപ്പിച്ച് കൊന്നു കളഞ്ഞ പിഞ്ചോമനയുടെ ശവകുടീരത്തിലേക്ക് പോകുമ്പോൾ പിക്നികിന് പോകുന്ന കണക്കെ ചിരിച്ചിരിക്കുന്ന ചിത്രം പങ്കുവെക്കുന്നതിൻ്റെ അർത്ഥമെന്താണ്. വനിതാ കമ്മീഷനദ്ധ്യക്ഷയടക്കമുള്ളവരുടെ 'ബോധ നിലവാരത്തെക്കുറിച്ച് ' നാം പലകുറി ആശങ്ക പങ്കു വെച്ചതാണ്.
സോഷ്യൽ വർക്കിൽ നിങ്ങൾ നേടിയെന്നവകാശപ്പെടുന്ന ഡോക്ടറേറ്റ് ബിരുദം പോലും തലതാഴ്ത്തിയിരിക്കാം. ആ മാതാപിതാക്കളുടെ നിലവിളി ഇപ്പോഴും കാതിൽ വന്നലക്കുന്നുണ്ട്.
നിങ്ങൾ വണ്ടിപ്പെരിയാറിലെ സങ്കടം തളം കെട്ടിയ ആ വീട്ടിൽ പോയി ഇതുപോലെ ചിരിച്ചിരിക്കരുത്. സഖാവ് അർജ്ജുൻ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ആ ആറു വയസ്സുകാരി കുഞ്ഞിൻ്റെ ചിരി മായാത്ത അവളുടെ ഉറ്റവർക്ക് നിങ്ങളുടെ ചിരി ക്രൂരമായി തോന്നാം.
Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More