റെക്കോർഡിട്ട് സ്വർണവില; പവന് 47,080 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ പവന് 47,080 രൂപയായി. ഡിസംബര്‍ 2-ന് 600 രൂപ കൂടിയിരുന്നു. നവംബര്‍ 29 മുതല്‍ സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ 2120 രൂപയാണ് കൂടിയത്. രാജ്യാന്തര വിപണിയിലും സ്വർണ വില ഉയര്‍ന്ന നിരക്കിലാണ്. 

വിവാഹ വിപണിയില്‍ വലിയ തിരിച്ചടിയാണെങ്കിലും സ്വര്‍ണ്ണം വില്‍ക്കാന്‍ ഇപ്പോള്‍ നല്ല സമയമാണ്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്  5,885 രൂപയാണ്. വെള്ളിയും എക്കാലെത്തെയും ഉയര്‍ന്ന നിരക്കിലാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 103 രൂപയാണ്. നവംബർ 30-ന് ഗ്രാമിന് 5750 രൂപയും പവന് 46000 രൂപയുമായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വര്‍ണ്ണത്തിന് 2150 ഡോളർ വരെ അന്താരാഷ്ട്ര തലത്തിൽ ഉയരുമെന്ന് സൂചനകളുണ്ട്. വൻകിട നിക്ഷേപകർ അവരുടെ നിക്ഷേപങ്ങൾ വിറ്റഴിക്കാത്തതാണ് ഈ വില വര്‍ധനവിന് പ്രധാന കാരണം. മറ്റെരു കാരണം പശ്ചിമേഷ്യയില്‍ വെടി നിർത്തൽ കരാർ നീട്ടാനുള്ള ചർച്ചകൾ പരാജയപ്പെട്ടതാണ്.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Economy

സ്വര്‍ണവില പവന് 55,000 കടന്നു

More
More
Web Desk 1 week ago
Economy

സ്വർണവില വീണ്ടും കൂടി ; പവന് 53,600 ആയി

More
More
Web desk 1 month ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 1 month ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 1 month ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More