'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

കൊച്ചി: സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ്‌ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് അര ലക്ഷത്തിന് മുകളിലാണ് വിപണി വില. പവന് 1040 രൂപ കൂടി 50,400-ല്‍ എത്തി നില്‍ക്കുകയാണ്. ഇന്നലെ ഒരു പവന് 49,360 രൂപയായിരുന്നു വിപണി വില. 

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 6,300 രൂപയാണ്. ഇന്നലെ ഒരു ഗ്രാമിന് 6,170 രൂപയായിരുന്നു വില.  ചരിത്രത്തിലാദ്യമായാണ് സ്വര്‍ണത്തിന് അര ലക്ഷം രൂപ കടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 46,320 രൂപയായിരുന്നു. മാര്‍ച്ച് 21 -മുതലാണ് വിലയില്‍ ഈ കുതിപ്പ് തുടങ്ങിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 55,000 രൂപ വേണം. സ്വര്‍ണ വിലയിലെ ഈ കുതിപ്പ് സാധാരണകാര്‍ക്ക് വലിയ തിരിച്ചടിയാണ്. എന്നാലും സ്വര്‍ണത്തെ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് ആളുകള്‍ കാണുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ പത്ത് വര്‍ഷത്തെ സ്വര്‍ണവില പരിശോധിച്ചാല്‍ ഏതാണ്ട് 30,000 രൂപയ്ക്കടുത്ത് ഒരു പവന് കൂടി. 2015-ല്‍ ഒരു പവന്‍ സ്വര്‍ണത്തിന് 21,200 രൂപയായിരുന്നു വില. ലോകത്തില്‍ ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ ഏകദേശം 25,000 ടൺ ഉണ്ടെന്നാണ് കരുതുന്നത്. അതായത് ഏകദേശം ഒന്നരക്കോടി ലക്ഷം കോടി രൂപയുടെ സ്വര്‍ണം ഇന്ത്യയിലുണ്ടെന്ന്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Economy

സ്വര്‍ണവില പവന് 55,000 കടന്നു

More
More
Web Desk 3 weeks ago
Economy

സ്വർണവില വീണ്ടും കൂടി ; പവന് 53,600 ആയി

More
More
Web desk 1 month ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 1 month ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 2 months ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 5 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More