ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന ദിവസം ഇന്ന്; വൈകിയാല്‍ വലിയ പിഴ

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി ഇന്ന്. സമയ പരിധി നീട്ടുന്നത് സംബന്ധിച്ച് ഒരു സൂചനയും പുറത്തുവന്നിട്ടില്ല. പഴയ നികുതി ഘടന പ്രകാരം 5 ലക്ഷവും പുതിയ നികുതി ഘടന പ്രകാരം 7 ലക്ഷവും വാർഷിക വരുമാനമുള്ളവർക്കാണ് ആദായ നികുതി ബാധകമാകുന്നത്. ഓൺലൈൻ വഴി നികുതി റിട്ടേൺ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്നു രാത്രി പന്ത്രണ്ടു മണിവരെ സമയമുണ്ട്. എന്നാല്‍, അവസാന നിമിഷത്തെ തിരക്ക് കാരണം ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

ജൂലായ് 31 ന് ശേഷം റിട്ടേൺ സമർപ്പിക്കുമ്പോൾ പിഴ നൽകേണ്ടി വരും. സമയ പരിധിക്ക് ശേഷം ഡിസംബർ 31 വരെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ഇതിനെ ബിലേറ്റഡ് റിട്ടേണ്‍ അഥവാ വൈകിയുള്ള റിട്ടേണ്‍ എന്നാണ് വിളിക്കുക.  5 ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ള വ്യക്തി ആദായ നികുതി റിട്ടേണ്‍ സമയ പരിധി കഴിഞ്ഞ് സമര്‍പ്പിക്കുമ്പോള്‍ കുറഞ്ഞത് 5000 രൂപയാണ് പിഴ നല്‍കേണ്ടിവരുക. ആദായനികുതി നിയമം 1961 - ലെ സെക്ഷൻ 234 എയിലെ വ്യവസ്ഥകൾ അനുസരിച്ച്, മറ്റ് പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം. അങ്ങനെ വന്നാല്‍ പതിനായിരം രൂപയ്ക്കു മുകളില്‍ പിഴയടക്കേണ്ടിവരും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നികുതി പരിധിയിൽ വരാത്തവരും ഐടിആർ ഫയൽ ചെയ്യുന്നത് നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുന്നത് നിങ്ങളുടെ വാർഷിക വരുമാനം തെളിയിക്കുന്ന രേഖയാണ്. ഈ രേഖ ക്രെഡിറ്റ് കാർഡ്, ലോൺ പോലുള്ള സാമ്പത്തിക നടപടിക്രമങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. ആദായ നികുതി അടയ്ക്കേണ്ടാത്ത ചില ഇളവുകൾ നൽകുന്ന പണമിടപാടുകളുടെ റീഫണ്ട് ലഭിക്കാനും ഐടിആർ ഫയലിംഗിലൂടെ സാധിക്കും.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Economy

സ്വര്‍ണവില പവന് 55,000 കടന്നു

More
More
Web Desk 1 week ago
Economy

സ്വർണവില വീണ്ടും കൂടി ; പവന് 53,600 ആയി

More
More
Web desk 1 month ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 1 month ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 1 month ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More