ബീഫില്ലാതെ കേരളത്തില്‍ ബിജെപി പ്രകടന പത്രിക; മറ്റ് നാല് സംസ്ഥാനങ്ങളിലും ബീഫ് നിരോധനം പ്രധാന വിഷയം

ഡല്‍ഹി: മതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍, ലവ് ജിഹാദ്, ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണം, തുടങ്ങിയവയാണ് പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രകടനപത്രികയിലെ പ്രധാന വിഷയങ്ങള്‍. കന്നുകാലി കടത്ത്, ബീഫ് നിരോധനം തുടങ്ങിയ വാഗ്ദാനങ്ങള്‍ പശ്ചിമബംഗാളിന്റെയും തമിഴ്‌നാടിന്റെയും അസമിലെയും പ്രകടനപത്രികയില്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബിജെപി പ്രവര്‍ത്തകരുള്‍പ്പെടെ വ്യാപകമായി ബീഫ് കഴിക്കുന്ന നാട്ടില്‍ ബീഫ് നിരോധിക്കുകയെന്നത് ബിജെപിക്ക് നിറവേറ്റാനാവാത്ത വാഗ്ദാനമായിപ്പോവുമെന്നതില്‍ സംശയമില്ല.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. ബിജെപി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് അധികാരം വ്യാപിക്കാനുളള ശ്രമത്തിലാണ്. എന്നാല്‍ ഇതുവരെ കര്‍ണാടകയില്‍ മാത്രമാണ് ബിജെപിക്ക് ചുവടുറപ്പിക്കാനായത്. 

കേരളത്തില്‍ മെട്രോമാന്‍ ഇ ശ്രീധരനെയിറക്കി ക്ഷേത്രഭരണം സംസ്ഥാനസര്‍ക്കാരില്‍ നിന്നൊഴിവാക്കി ഭക്തരെ ഏല്‍പ്പിക്കുമെന്നാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. കേരളത്തിലെ പ്രകടന പത്രികയില്‍ വിശ്വാസികളെ കയ്യിലെടുക്കാനുളള പരമാവധി വിഷയങ്ങള്‍ ബിജെപി ഇറക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയുടെ പേര് ശബരിമല എന്നാക്കിമാറ്റും, ശബരിമല വിഷയത്തില്‍ പ്രത്യേക നിയമനിര്‍മാണം, യുപി മോഡലില്‍ ലൗ ജിഹാദ് തടയാനുളള നിയമം തുടങ്ങിയവയാണ് പ്രകടനപത്രികയിലെ പ്രധാന വിഷയങ്ങള്‍.

Contact the author

Mridula Hemalatha

Recent Posts

National Desk 16 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More