വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനം: കേരളം കേന്ദ്രത്തോട് വ്യക്തത തേടി

വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗ് നിശ്ചയിച്ചതിന്റെ വിശദാംശങ്ങൾ തേടി കേരളം ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡിനെ സമീപിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും 2019ലെ ബിസിനസ് റിഫോം ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ റാങ്കിങ് സെപ്റ്റംബർ അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു. 

പട്ടികയില്‍ ആന്ധ്ര പ്രദേശ് ആണ് ഒന്നാമത്. കേരളത്തിന് 26ാം സ്ഥാനമാണ്. ആത്മനിർഭർ ഭാരത് പദ്ധതിക്കായുള്ള ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. സൗഹാർദാന്തരീക്ഷം, ലളിതമായ നിയമനടപടികൾ, ഉറച്ച സംരക്ഷണം തുടങ്ങിയ ഘടകങ്ങൾ ഇതിന്‍റെ പരിധിയിൽ വരും.

2019ലെ ബിസിനസ് റിഫോം ആക്ഷൻ പ്ലാനിന്റെ ഭാഗമായി 187 ദൗത്യങ്ങളായിരുന്നു ഓരോ സംസ്ഥാനവും ചെയ്യേണ്ടിയിരുന്നത്. ഇതി 157ഉം (85%) കേരളം പൂർത്തിയാക്കിയിരുന്നു. റാങ്ക് പ്രസിദ്ധീകരിച്ച ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ സംസ്ഥാനങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച ഈ ശതമാനം ലഭ്യമല്ല. പൂർത്തീകരിച്ച റിഫോം ആക്ഷൻ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവരിൽ നിന്നും പ്രതികരണങ്ങൾ ശേഖരിച്ച ശേഷമുള്ള സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് തീരുമാനിച്ചതെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ ഫീഡ്ബാക്ക് സ്‌കോർ സംബന്ധിച്ച വിവരങ്ങളും ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലില്ല.

2018-19ൽ ബിസിനസ് റീഫോം ആക്ഷൻ പ്ലാനിനു വേണ്ടിയുള്ള ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് മാനദണ്ഡങ്ങൾ ഡിപിഐഐടി അവതരിപ്പിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ പലതിലും ഇപ്പോൾ റാങ്കിങ് പ്രഖ്യാപിച്ചപ്പോൾ മാറ്റമുണ്ടായിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വേർതിരിച്ച് പ്രത്യേക റാങ്കിങ് നൽകിയത് ഇതിന് ഉദാഹരണമാണ്.

കഴിഞ്ഞ നാല് വർഷമായി ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതിൽ ചിട്ടയായ പ്രവർത്തനം നടത്തി പടിപടിയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. ഓരോ വർഷവും കേന്ദ്ര സർക്കാർ നൽകുന്ന ലക്ഷ്യങ്ങളിൽ കേരളം മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

Contact the author

News Desk

Recent Posts

Web Desk 3 days ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 5 days ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 6 days ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 6 days ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 1 week ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More