ഒരു നിമിഷം മണിച്ചിത്രത്താഴിന് സംഗീതമൊരുക്കാന്‍ കഴിയില്ലെന്ന് പേടിച്ച എം ജി

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ് 'മണിച്ചിത്രത്താഴ്'. സിനിമയുടെ കഥയും, കഥാപാത്രങ്ങളും പോലെ പ്രേക്ഷകർ ഏറ്റെടുത്തതാണ് അതിലെ ഗാനങ്ങളും. ചിത്രത്തിന് സംഗീതമൊരുക്കിയത് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകരിലൊരാളായ എം ജി രാധാകൃഷ്ണണനായിരുന്നു. എന്നാല്‍ അന്ന് എംജി വേണ്ടെന്ന് വെച്ച പ്രൊജക്റ്റായിരുന്നു മണിച്ചിത്രത്താഴെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീതജ്ഞൻ ബിച്ചു തിരുമല. 

"കഥ കേട്ട് ജോലി ഏറ്റെടുത്ത ശേഷം മടക്ക യാത്രയിലായിരുന്നു എംജിയുടെ ഈ മനംമാറ്റം. തഞ്ചാവൂരിലെ നര്‍ത്തകി നാഗവല്ലിയും മാടമ്പി തറവാടും പ്രേതബാധയും. ഇതിനനുസരിച്ച് തലയില്‍ ഒന്നും വരുന്നില്ലെന്നായിരുന്നു എംജിയുടെ മറുപടി. പ്രേതങ്ങളെ ഇങ്ങനെ പേടിച്ചാലോ, നമുക്കൊന്ന് ചെയ്ത് നോക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. സത്യത്തില്‍ ഫാസില്‍ അന്യനല്ലല്ലോ എന്ന ധൈര്യത്തിലായിരുന്നു അത്" ബിച്ചു തിരുമല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ചിത്രത്തിലെ ‘പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി....’എന്ന ഗാനം ചിട്ടപ്പെടുത്തുമ്പോള്‍ ബിച്ചുവിന് ശ്രീദേവിയോടും ഗംഗയോടും തോന്നിയ അനുകമ്പ ചെറുതൊന്നുമല്ലായിരുന്നു. ഗംഗയുടെ സൈക്കിക്ക് വൈബ്രേഷനും, പാതിവഴിയില്‍ പൊലിഞ്ഞ രാമനാഥന്‍റെ പ്രണയവും, ക്രൂരനായ ശങ്കരന്‍ തമ്പിയെയും ബിച്ചു തിരുമലയ്ക്ക് വരികളിലൂടെ തെളിയിക്കാനായി.

Contact the author

Entertainment Desk

Recent Posts

Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More
Music

'കണ്‍മണി അന്‍പോട്' അനുവാദമില്ലാതെ ഉപയോഗിച്ചു; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഇളയരാജ

More
More
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Entertainment Desk 10 months ago
Music

രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും പ്രമോഷന് സഹകരിക്കുന്നില്ല; കുഞ്ചാക്കോ ബോബനെതിരെ നിര്‍മ്മാതാവ്

More
More
Web Desk 1 year ago
Music

'ഈ മനുഷ്യൻ ഇങ്ങനെയാണ്, പ്രതിഭയാണ്'; ഹരിനാരായണനെക്കുറിച്ച് സിത്താര കൃഷ്ണ കുമാര്‍

More
More
Music

തല മൊട്ടയടിച്ച് പട്ടാള ലുക്കില്‍ ബിടിഎസ് താരം ജിന്‍; ചിത്രങ്ങള്‍ വൈറല്‍

More
More