അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഇസ്രായേലിനുളള ആയുധവിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക. ഗാസയുടെ തെക്കന്‍ നഗരമായ റഫയില്‍ ഇസ്രായേല്‍ കരയുദ്ധം നടത്താനൊരുങ്ങുന്നതിനിടെയാണ് തീരുമാനം. ഈ ആയുധങ്ങള്‍ റഫയിലെ ജനങ്ങള്‍ക്കുമേല്‍ ഉപയോഗിച്ചേക്കുമെന്ന കാരണത്താലാണ് ആയുധവിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

'ഇസ്രായേലിന്റെ പ്രതിരോധത്തില്‍ യുഎസ് അവര്‍ക്കൊപ്പം പ്രതിജ്ഞാബദ്ധരായി നില്‍ക്കും. അയണ്‍ ഡോം റോക്കറ്റ് ഇന്റര്‍സെപ്റ്ററുകളും മറ്റ് ഡിഫന്‍സ് ആയുധങ്ങളും നല്‍കും. എന്നാല്‍ ഇസ്രായേല്‍ റഫയിലേക്ക് പോയാല്‍ ഞങ്ങള്‍ ആയുധങ്ങളും ഷെല്ലുകളും നല്‍കുന്നത് അവസാനിപ്പിക്കും'- ജോ ബൈഡന്‍ പറഞ്ഞു. 12 ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ താമസിക്കുന്ന റഫയില്‍ ആക്രമണം കടുപ്പിച്ചാല്‍ വന്‍ മാനുഷിക ദുരന്തമുണ്ടാകുമെന്ന് ജോ ബൈഡന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

900 കിലോഗ്രാം ഭാരം വരുന്ന 1800 ബോംബുകളും 225 കിലോഗ്രാം ഭാരം വരുന്ന 1700 ബോംബുകളുമാണ് യുഎ് ഇസ്രായേലിലേക്ക് കയറ്റി അയക്കാന്‍ സജ്ജമാക്കിയിരുന്നത്. എന്നാല്‍ അവ തല്‍ക്കാലം ഇസ്രായേലിലേക്ക് വിടേണ്ടെന്ന് ജോ ബൈഡന്‍ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച്ച തീരുമാനിച്ചതായി  യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

Contact the author

International Desk

Recent Posts

International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More