കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

തിരുവനന്തപുരം: വാര്‍ത്താ റിപ്പോര്‍ട്ടിംഗിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ വീഡിയോ ജേണലിസ്റ്റ് എ വി മുകേഷിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. മുകേഷിന്റെ മരണത്തില്‍ കെയുഡബ്ല്യുജെ അനുശോചനം രേഖപ്പെടുത്തി.

തൊഴിലിനിടയില്‍ ജീവന്‍ നഷ്ടമായ മുകേഷ് കുടുംബത്തിന്റെ ഏക അത്താണിയായിരുന്നെന്നും മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ എത്രത്തോളം അപകടകരവും സാഹസികവുമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് മുകേഷിന്റെ വേര്‍പാടെന്നും കെയുഡബ്ല്യുജെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ബുധനാഴ്ച്ച രാവിലെ പാലക്കാട് കൊട്ടേക്കാട് വെച്ച് റിപ്പോര്‍ട്ടിംഗിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൃഷിയിടത്തില്‍ കാട്ടാന ഇറങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാതൃഭൂമി ന്യൂസ് സംഘം മലമ്പുഴ കൊട്ടേക്കാട് എളമ്പരക്കാട് എത്തിയത്. കാട്ടാനകള്‍ പുഴ കടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഒരാന മാതൃഭൂമി സംഘത്തിനുനേരെ തിരിയുകയായിരുന്നു. മുകേഷിന്റെ ഇടുപ്പിനും തുടയെല്ലിനുമാണ് പരിക്കേറ്റത്.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 5 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More