സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

തെരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്‍റെ ഉത്സവമെന്നൊക്കെ പറയുന്നത് വെറുതെയാണ്. അത് ആണുങ്ങളുടെ മറ്റൊരു ആഘോഷപ്പരിപാടി മാത്രമാണ്. സ്ഥാനാര്‍ഥി പട്ടിക തന്നെ നോക്കിയാല്‍ മനസിലാകും. അതില്‍ എത്ര സ്ത്രീകളുണ്ട്...? എത്ര സീറ്റുകളിൽ പാർട്ടികൾക്ക് വേണ്ടി പണിയെടുത്ത, നേതൃത്വം നല്‍കിയ സ്ത്രീകൾ സ്ഥാനാർഥികളായി വന്നിട്ടുണ്ട്...?

ജാതി മത കുടുംബ ഫോർമുലകളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ സാക്ഷര, പുരോഗമന, No.1 കേരളത്തിലും ഇപ്പോഴും സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും തീരുമാനിക്കപ്പെടുന്നത്‌. ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകളുടെ സാന്നിധ്യത്തെപറ്റി പിന്നെ പറഞ്ഞിട്ടേ കാര്യമില്ല.

പാര്‍ലമൻ്റിലേക്ക് സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസായ ശേഷമുള്ള ആദ്യത്തെ തെരഞ്ഞെെടുപ്പാണിത്. ബില്ല് പാസാക്കിയതുപോലും സ്ത്രീകളെ അടുത്തൊന്നും പാര്‍ലമൻ്റിലേക്ക് കയറ്റരുതെന്ന ഉദ്ദേശം വെച്ചാണെന്ന് അതിലെ ക്ലോസുകള്‍ തന്നെ വ്യക്തമാക്കും. സമൂഹത്തിന്റെ 50 ശതമാനം വരുന്ന സ്ത്രീകൾ പ്രാതിനിധ്യം ലഭിക്കാതെ ഒഴിവാക്കപ്പെടുമ്പോൾ ഈ ആൾക്കൂട്ടത്തിന്റെ നീതിബോധം 50 ശതമാനം ഇല്ല എന്ന് സ്ഥാപിക്കപ്പെടുകയാണ്. ഈ പുരുഷ ബാഹുല്യം അശ്ലീലതയാണ് എന്ന് തിരിച്ചറിയാനുള്ള സംസ്കാരം പോലും നമ്മുടെ ജനാധിപത്യ സമൂഹം ആർജിച്ചിട്ടില്ല.

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More