മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

തിരുവനന്തപുരം: മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് ഉടന്‍ തന്നെ നീക്കം ചെയ്യണമെന്ന് നടന്‍ പ്രകാശ്‌ രാജ്. ബിജെപി മാത്രമാണ് സിഎഎയെക്കുറിച്ച് സംസാരിക്കുന്നതെന്നും  അതിന്‍റെ ലക്ഷ്യം തന്നെ തെറ്റാണെന്നും പ്രകാശ്‌ രാജ് അഭിപ്രായപ്പെട്ടു. മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബിജെപി മാത്രമാണ് സിഎഎയെക്കുറിച്ച്  സംസാരിക്കുന്നത്.  ന്യൂനപക്ഷ വിഭാഗത്തെ പുറത്താക്കി അവരെ ചൂഷണം ചെയ്യുകയാണ് ഇതിന്‍റെ ലക്ഷ്യം. മണിപ്പൂര്‍ വിഷയത്തില്‍ മോദി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്. മോദിയുടെ കുടുംബം എന്നും സംഘപരിവാര്‍ മാത്രമാണ്. മണിപ്പൂര്‍, സ്ത്രീകള്‍, കര്‍ഷകര്‍, കേരളം ഇവരൊന്നും മോദിയുടെ കുടുംബത്തില്‍ ഉള്‍പ്പെടുന്നില്ല'- പ്രകാശ്‌ രാജ് പറഞ്ഞു.

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ്‌ ചന്ദ്രശേഖറിനെതിരെയും പ്രകാശ്‌ രാജ് തുറന്നടിച്ചു. 'രാജീവ്‌ ചന്ദ്രശേഖരന്‍ നുണയനാണ്. സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിന് രാജീവ്‌ ചന്ദ്രശേഖറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തു. പക്ഷേ പരാതി കൊടുത്തത് മറ്റൊരു കള്ളന് തന്നെയാണ്. കേരളത്തിന് രാജീവ്‌ ചന്ദ്രശേഖരനെ ആവശ്യമില്ല. കേരളം പ്രളയത്തെ നേരിട്ടപ്പോള്‍ രാജീവിനെ കണ്ടില്ല. കർണാടകയിൽനിന്ന് ഒളിച്ചോടിയ ആളാണ് രാജീവ്‌ '- പ്രകാശ്‌ രാജ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവനന്തപുരത്തെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ശശി തരൂര്‍ രാജ്യത്തിന്‍റെ പ്രതീക്ഷയാണെന്നും പൊതുജനത്തിന് വേണ്ടി സംസാരിക്കുന്ന ആളാണ് അദ്ദേഹമെന്നും പ്രകാശ് രാജ് പറഞ്ഞു . ഇടത് പാര്‍ട്ടികളോട് എന്നും ബഹുമാനമാണ്. പക്ഷേ രണ്ട് മതേതര പാർട്ടികൾ തമ്മിൽ എന്തിനാണ് മത്സരിക്കുന്നതെന്ന് മനസിലാകുന്നില്ല. കേരളത്തില്‍ ബിജെപി വളരുന്നത് തടയാനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 10 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More