ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

മുംബൈ: സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലെ ജയ് ഹോ എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഗായകന്‍ സുഖ് വീന്ദര്‍ സിംഗ്. ജയ് ഹോ ചിട്ടപ്പെടുത്തിയത്  എ ആര്‍ റഹ്‌മാനാണെന്നും താന്‍ അത് പാടുക മാത്രമാണ് ചെയ്തതെന്നും സുഖ് വീന്ദര്‍ സിംഗ് പറഞ്ഞു. രാം ഗോപാല്‍ വര്‍മ്മയെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാകാമെന്നും സുഖ് വീന്ദര്‍ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'യുവരാജ് എന്ന ചിത്രത്തിനുവേണ്ടിയാണ് എ ആര്‍ റഹ്‌മാന്‍ ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. ഞാന്‍ അത് പാടി എന്നേയുളളു. അല്ലാതെ ഒരു ബന്ധവും എനിക്ക് ആ പാട്ടുമായില്ല. രാം ഗോപാല്‍ വര്‍മ്മയെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ്. അതുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഗുല്‍സാര്‍ സാഹബ് ആണ് ഗാനത്തിന് വരികളെഴുതിയത്. റഹ്‌മാന് വരികള്‍ ഏറെ ഇഷ്ടപ്പെട്ടു. മുംബൈ ജുഹുവിലുളള എന്റെ സ്റ്റുഡിയോയില്‍ വെച്ചാണ് റഹ്‌മാന്‍ ഗാനം ചിട്ടപ്പെടുത്തിയത്. തുടര്‍ന്ന് സംവിധായകന്‍ സുഭാഷ് ഘായ്ക്ക് അത് കേള്‍പ്പിച്ചുകൊടുത്തു. അതിനുശേഷമാണ് ഞാനത് ആലപിച്ചത്. സുഭാഷ് ജിയ്ക്ക് പാട്ട് ഒരുപാടിഷ്ടമായി. എന്നാല്‍ യുവരാജ് എന്ന ചിത്രത്തിന്റെ കഥയ്ക്ക് യോജിക്കാത്തതിനാല്‍ പാട്ട് അതില്‍ നിന്ന് ഒഴിവാക്കി. പിന്നീടാണ് എ ആര്‍ റഹ്‌മാന്‍ ആ ഗാനം സ്ലം ഡോഗ് മില്ല്യണയര്‍ എന്ന സിനിമയ്ക്കായി ഉപയോഗിച്ചത്'- സുഖ് വീന്ദര്‍ സിംഗ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് രാം ഗോപാല്‍ വര്‍മ്മ ജയ് ഹോ ചിട്ടപ്പെടുത്തിയത്  എ ആര്‍ റഹ്‌മാനല്ല സുഖ് വീന്ദര്‍ സിംഗാണെന്ന് പറഞ്ഞത്. 'യുവരാജ് എന്ന ചിത്രത്തിനുവേണ്ടിയാണ് ജയ് ഹോ ഒരുക്കിയത്. ആ സമയത്ത് റഹ്‌മാന്‍ ലണ്ടനിലായിരുന്നു. സംവിധായകന്‍ വേഗം പാട്ട് ചിത്രീകരിക്കാനുളള ഒരുക്കങ്ങള്‍ തുടങ്ങി. ഗാനങ്ങള്‍ പെട്ടെന്ന് ചിട്ടപ്പെടുത്തണമെന്ന് അദ്ദേഹം തിരക്കുകൂട്ടി. നിവൃത്തിയില്ലാതെ റഹ്‌മാന്‍ സുഖ് വീന്ദറിനെ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ഏല്‍പ്പിക്കുകയായിരുന്നു. റഹ്‌മാന്‍ ആവശ്യപ്പെട്ട പ്രകാരം സുഖ് വീന്ദറാണ് ജയ് ഹോ ചിട്ടപ്പെടുത്തിയത്'- എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്. അതേസമയം. വിവാദത്തില്‍ എ ആര്‍ റഹ്‌മാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More