മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

കോഴിക്കോട്:  തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന പരാതിയില്‍ വിശദീകരണവുമായി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞതെന്നും കെ കെ ശൈലജ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അവരുടെ പ്രതികരണം. 

'വീഡിയോ എവിടെ വീഡിയോ എവിടെ എന്ന് എല്ലാവരും ചോദിക്കുന്നുവെന്നാണ് കേട്ടത്. എന്റെ പത്രസമ്മേളനം കേട്ടോളൂ. ഞാന്‍ പറഞ്ഞത് പോസ്റ്ററെന്നാണ്. വീഡിയോ ക്ലിപ്പുകളൊക്കെ നുണപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ ഒരു പോസ്റ്ററില്‍ അതിന്റെ തല മാറ്റിയിട്ട് എന്റെ ചിത്രം ഒട്ടിച്ചിട്ട് വികൃതമാക്കി കൊടുത്തിട്ടുണ്ട് എന്നാണ്. ആരാണ് ഈ മനോരോഗികള്‍? ഇതിനു പിന്നില്‍ ഒരു സംഘമുണ്ട്. അവരാണ് ഇതൊക്കെ ചെയ്യുന്നത്'- കെ കെ ശൈലജ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സൈബര്‍ ആക്രമണം തനിക്ക് ക്ഷീണമുണ്ടാക്കിയെന്ന് ആരും കരുതരുതെന്നും തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനങ്ങള്‍ അത് വിശ്വസിക്കില്ലെന്നും അവര്‍ പറഞ്ഞു. അന്ന് വാര്‍ത്താ സമ്മേളനത്തില്‍ താന്‍ തൊണ്ടയിടറി സംസാരിച്ചതല്ലെന്നും പൊടി അലര്‍ജിയായതുകൊണ്ട് തൊണ്ടയ്ക്ക് പ്രശ്‌നമായിരുന്നെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

നേരത്തെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മീഡിയാ വിങ്ങും വ്യക്തിഹത്യ നടത്തുകയാണ്. ഇന്‍സ്റ്റഗ്രാം പേജിലൂടെ മോശം ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നു. കുടുംബ ഗ്രൂപ്പുകളില്‍ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു തേജോവധം അനുഭവിക്കുന്നത്. യുഡിഎഫിന്റെ വൃത്തികെട്ട ഗൂഢസംഘമാണ് ഇതിനുപിന്നില്‍ എന്നായിരുന്നു കെ കെ ശൈലജ പറഞ്ഞിരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 9 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More