യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ടർമാർക്ക്  പണം നല്‍കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് വ്യവസായി ബിജു രമേശ്. താന്‍ ആര്‍ക്കും പണം നല്‍കിയില്ലെന്നും ഒരു വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയില്‍ പോയതെന്നും ബിജു രമേശ്‌ വ്യക്തമാക്കി. തന്നെ ദ്രോഹിക്കാൻ ശ്രമിക്കുന്നവര്‍ക്ക് തക്കതായ തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

'പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വിശദമായി പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ്‌ ജയിക്കുമോ എന്ന ഭയം കൊണ്ടാണ് സിപിഎം ഇങ്ങനെ ചെയ്യുന്നത്‌'- ബിജു രമേശ്‌ പറഞ്ഞു. കോണ്‍ഗ്രസ്‌ നേതാവ് സുരേഷിന്റെ വീട്ടിലായിരുന്നു ബിജു രമേശിനെ തടഞ്ഞു വെച്ചത്. പണം നല്‍കിയെന്നും സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്നും ആരോപിച്ചാണ് ബിജു രമേശിനെതിരെ എല്‍ഡിഎഫ് പോലീസില്‍ പരാതി നല്‍കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ടർമാർക്ക്  പണം നല്‍കിയെന്ന്  ആരോപിച്ച് കഴിഞ്ഞ ദിവസമാണ് അരുവിക്കരയിലെ തേക്കേമല കോളനിയിൽ എത്തിയ ബിജു രമേശിനെ സിപിഎം പ്രവർത്തകർ തടഞ്ഞുവെച്ചത്. സിപിഎം പ്രവർത്തകരെ കണ്ടപ്പോൾ ബിജു രമേശ്‌ പണം മറ്റൊരു സംഘത്തിന് കൈമാറിയെന്നാണ് ആരോപണം. തുടര്‍ന്ന് പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമെത്തി കോളനിയിലെ വീടുകളിലും ബിജു രമേശിന്റെ വാഹനത്തിലും പരിശോധന നടത്തി.

സംഘർഷാവസ്ഥ ഒഴിവാക്കാനായി ബിജു രമേശിനെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. എന്നാൽ ആരോപണം നിഷേധിച്ച ബിജു രമേശ് തന്നെ മോശമായി ചിത്രീകരിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനും ബിജു രമേശ് മദ്യവും പണവും നൽകി വോട്ടര്‍മാരെ സ്വാധീനിച്ചെന്ന് ആരോപണമുയർന്നിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 10 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More