കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

കാസര്‍കോഡ്: കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ വീട്ടില്‍ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കാസർകോഡ് ജില്ലാ കലക്ടർ കെ ഇമ്പശേഖർ. റീ പോളിംഗ് സാധ്യമല്ലെന്നും  ആ വോട്ട് അസാധുവാക്കുമെന്നും കളക്ടർ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. പരാതിയെ തുടര്‍ന്ന് പോലീസ് ആറു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

കണ്ണൂർ കണ്ണപുരം പോലീസാണ് കേസെടുത്തത്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശനാണ് ഒന്നാം പ്രതി. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പോളിങ് ഉദ്യോഗസ്ഥരെയും പ്രതി പട്ടികയില്‍ ചേര്‍ത്തു. 92 വയസായ വയോധികയുടെ വോട്ടാണ് സിപിഎം നേതാവ് ഗണേശന്‍ ചെയ്തത്. വോട്ടറുമായി പ്രതിയ്ക്ക് യാതൊരു ബന്ധവുമില്ല. വോട്ടിങ്ങില്‍ ഇത്തരത്തിലുള്ള ബാഹ്യ ഇടപെടലുകള്‍ തടയാതിരുന്നതിനാല്‍ ജില്ലാ കലക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഗണേശന്‍ കള്ള വോട്ട് ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പോളിഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ പറ്റാത്തവര്‍ക്ക് വീട്ടില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയിരുന്നു. പ്രായമായവര്‍ക്ക് സാധാരണ വോട്ട് ചെയ്യാനായി അടുത്ത ബന്ധുക്കളുടെയോ അടുപ്പമുള്ളവരുടെയോ സഹായം തേടാം. എന്നാല്‍ വോട്ടറുമായി യാതൊരു ബന്ധമില്ലാത്തവര്‍ വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാകില്ല. സംഭവത്തിനു ശേഷം വീട്ടിലെ വോട്ടില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 12 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More