ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി ജുവാൻ വിസെന്‍റെ പെരെസ് മോറ അന്തരിച്ചു

കാരക്കാസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ച ജുവാൻ വിസെന്‍റെ പെരെസ് മോറ അന്തരിച്ചു. 114 വയസായിരുന്നു ഇദ്ദേഹത്തിന്. ഇന്നലെ ജുവാൻ വിസെന്‍റെ പെരെസ് മോറ നിത്യശാന്തിയിലേക്ക് കടന്നെന്ന് വെനസ്വേല പ്രസിഡന്‍റ് നിക്കോളസ് മഡൂറോ ഔദ്യോഗികമായി എക്സിലൂടെ അറിയിക്കുകയായിരുന്നു. 

2022 ഫെബ്രുവരി 4നാണ് പെരെസ് മോറ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിക്കുന്നത്. അന്ന് 112 വയസ്സും 253 ദിവസവുമായിരുന്നു പ്രായം. ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന വ്യക്തി എന്ന റെക്കോര്‍ഡ്‌ ആണ് അദ്ദേഹം സ്വന്തമാക്കിയത്. 11 മക്കളും 41 പേരക്കുട്ടികളും 18 കൊച്ചുമക്കളും ഇവരുടെ 12 മക്കളും ഉള്‍പ്പെടുന്ന വലിയ കുടുംബമാണ് പെരെസ് മോറയുടെത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1909 മെയ് 27ന് താച്ചിറയിലെ എൽ കോബ്രെ പട്ടണത്തിലായിരുന്നു പെരെസ് മോറയുടെ ജനനം. പത്ത് മക്കളില്‍ ഒമ്പതാമത്തെ ആളായിരുന്നു പെരെസ് മോറ. ഒരു കാര്‍ഷിക കുടുംബമായിരുന്നു പെരെസ് മോറയുടെത്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമെപ്പം ചെറുപ്പം മുതലേ കൃഷി പണി ചെയ്ത് തുടങ്ങിയ പെരെസ് മോറ ഒരു കര്‍ഷകനായിരുന്നു. കരിമ്പ്, കാപ്പി എന്നിവയായിരുന്നു പ്രധാനമായും കൃഷി ചെയ്തത്. കൃഷി കൂടാതെ കാര്‍ഷിക-കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഉദ്യോഗസ്ഥനുമായിരുന്നു. 

Contact the author

International Desk

Recent Posts

International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More