പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

നല്ല ജോലിയൊക്കെ വാങ്ങി പണം സമ്പാദിക്കണമെന്ന ഉപദേശം ചെറുപ്പം മുതല്‍ കേള്‍ക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ജനിച്ചുവീണ് മാസങ്ങള്‍ക്കുളളില്‍ തന്നെ അധ്വാനിച്ച് പണമുണ്ടാക്കാന്‍ തുടങ്ങിയ ഒരു പെണ്‍കുട്ടിയുണ്ട് അമേരിക്കയില്‍. എംജെ എന്നാണ് ആ എട്ടുമാസം മാത്രം പ്രായമുളള കുഞ്ഞിന്റെ പേര്. കോസ്റ്റ്‌കോ, വാള്‍മാര്‍ട്ട് എന്നീ പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ ചൈല്‍ഡ് മോഡലാണ് കക്ഷി. മോഡലിംഗ് വഴി ലക്ഷങ്ങളാണ് കുഞ്ഞ് എംജെ സമ്പാദിക്കുന്നത്. 

സാറാ ലുക്സ്റ്റര്‍ എന്ന നഴ്‌സിന്റെ മകളാണ് എംജെ. ജനിച്ച് ദിവസങ്ങള്‍ക്കുളളില്‍ തന്നെ മകളെ ഒരു സെലിബ്രിറ്റിയാക്കാനുളള ശ്രമങ്ങള്‍ സാറ ആരംഭിച്ചിരുന്നു. അതിനായി വിവിധ മോഡലിംഗ് ഏജന്‍സികള്‍ക്ക്  അവര്‍ മകളുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്തു. ആദ്യ മോഡലിംഗ് ചിത്രം പകര്‍ത്തുമ്പോള്‍ എംജെയുടെ പ്രായം വെറും അഞ്ച് മാസമായിരുന്നു. ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് പ്രമുഖ അമേരിക്കന്‍ കമ്പനികളായ വാള്‍മാര്‍ട്ടും കോസ്റ്റ്‌കോയും എംജെയെ സമീപിച്ചത്. അവരുടെ ചൈല്‍ഡ് മോഡലായി കരാറില്‍ ഒപ്പുവെച്ചതോടെ എംജെ ലക്ഷാധിപതിയായി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവില്‍ എട്ടുമാസം പ്രായമുളള എംജെ നിരവധി ബ്രാന്‍ഡുകള്‍ക്കായി ഫോട്ടോഷൂട്ട് ചെയ്യുന്നുണ്ട്. മകള്‍ സന്തോഷവതിയാണെന്നും ഇതെല്ലാം അവള്‍ ആസ്വദിക്കുന്നുണ്ടെന്നും എംജെയുടെ അമ്മ സാറാ ലുക്‌സറ്റര്‍ പറഞ്ഞു. വലുതാകുമ്പോള്‍ ഇത് തുടരണോ എന്ന കാര്യം മകള്‍ തന്നെ തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Viral Post

'അവഗണനകളാണ് അവന്റെ ഇന്ധനം, സന്നിദാനന്ദന്‍ ഇനിയും മുടിയഴിച്ചിട്ട് തന്നെ പാടും'- ഹരിനാരായണന്‍

More
More
Viral Post

നായ്ക്കളെ പെയിന്റടിച്ച് പാണ്ടകളാക്കി സന്ദര്‍ശകരെ കബളിപ്പിച്ച് ചൈനീസ് മൃഗശാല

More
More
Web Desk 4 weeks ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Web Desk 1 month ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More