'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

ചെന്നൈ: മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതലി'നെ പ്രശംസിച്ച് നടൻ സൂര്യ. സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോഴാണ് ‘കാതൽ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കുന്നതെന്നും മനോഹരവും പുരോഗമനപരവുമായ സിനിമയാണ് കാതലെന്നും സൂര്യ പറഞ്ഞു. ജിയോ ബേബിയുടെ നിശബ്ദമായ ഷോട്ടുകൾ പോലും ഉച്ചത്തിൽ സംസാരിക്കുന്നതുപോലെ തോന്നിയെന്നും സൂര്യ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘‘സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ ‘കാതൽ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണിത്. നല്ല സിനിമയോടുള്ള സ്നേഹത്തിനും ഞങ്ങളെ പ്രചോദിപ്പിക്കുന്നതിനും മമ്മൂട്ടി സാറിനു നന്ദി. ജിയോ ബേബി, നിങ്ങളുടെ നിശബ്ദ ഷോട്ടുകൾ പോലും ഉച്ചത്തിൽ സംസാരിക്കുന്നതുപോലെ തോന്നി. ഈ ലോകത്തിന് ഇങ്ങനെയൊരു കഥ പരിചയപ്പെടുത്തിയതിന് തിരക്കഥാകൃത്തുക്കളായ പോൾസണും ആദർശിനും നന്ദി. സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളും കീഴടക്കിയ എന്റെ 'ഓമന' ജ്യോതികയ്ക്കും അഭിനന്ദനം. അതിമനോഹരം.’’–സൂര്യ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവംബർ 23-ന് തിയറ്ററുകളിൽ എത്തിയ മമ്മൂട്ടി-ജ്യോതിക ചിത്രം വൻ പ്രേക്ഷക പ്രീതി നേടി പ്രദർശനം തുടരുകയാണ്. സിനിമയിൽ ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് കാതൽ. സുധി കോഴിക്കോട്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രത്തിന്റെ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസാണ്.

Contact the author

Web Desk

Recent Posts

Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
Movies

ഇന്ത്യയിലെ ആദ്യത്തെ എഐ ചിത്രം 'മോണിക്ക ഒരു എഐ സ്റ്റോറി' തിയറ്ററുകളിലേക്ക്

More
More
Movies

'ലാപതാ ലേഡീസ്' എന്ന ചിത്രത്തിന് ആനന്ദ്‌ മഹാദേവന്‍ ചിത്രവുമായി സാമ്യം

More
More
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 2 weeks ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More