മതവിശ്വാസം വ്രണപ്പെടുത്തിയിട്ടില്ല, ശാസ്ത്രത്തെക്കുറിച്ച് പറയുന്നത് എങ്ങനെ മതവിരുദ്ധമാകും?-എ എന്‍ ഷംസീര്‍

തിരുവനന്തപുരം: ശാസ്ത്രവും മിത്തും സംബന്ധിച്ച തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തിനും എതിരല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കേരളത്തില്‍ ഇത്തരം വിവാദങ്ങളുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെയാണ് മതവിശ്വാസത്തിന് എതിരാവുന്നതെന്നും ഷംസീര്‍ ചോദിച്ചു. നിയമസഭാ സമ്മേളനം സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവാദത്തില്‍ പ്രതികരണം നടത്തിയത്. 

എ എന്‍ ഷംസീര്‍ പറഞ്ഞത് : 

ഹിന്ദു വിശ്വാസത്തെപ്പറ്റിയുളള എന്റെ വാക്കുകള്‍ വിശ്വാസികളെ വേദനിപ്പിക്കാനായി പറഞ്ഞതല്ല. അങ്ങനെ മതവിശ്വാസം വ്രണപ്പെടുത്തുന്നയാളല്ല ഞാന്‍. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നയാളാണ്. ഭരണഘടനയില്‍ ഒരുഭാഗത്ത് മതവിശ്വാസത്തെക്കുറിച്ച് പറയുമ്പോള്‍ മറ്റൊരു ഭാഗത്ത് ശാസ്ത്രീയാവബോധം വളര്‍ത്തണമെന്ന് പറയുന്നുണ്ട്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ആളെന്ന നിലയില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പറയുന്നത് എങ്ങനെയാണ് മതവിശ്വാസത്തെ വേദനിപ്പിക്കുന്നതാകുന്നത്? 

സ്പീക്കറായി കെട്ടിയിറക്കിയതല്ല എന്നെ. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ് ഞാന്‍. എന്റെ മതേതര മൂല്യങ്ങളിലുളള വിശ്വാസത്തെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. സംഘപരിവാര്‍ വെറുപ്പിന്റെ പ്രചാരണം നടത്തുകയാണ്. ആ ശ്രമത്തെ കേരളത്തിലെ വിശ്വാസികള്‍ തന്നെ തളളിപ്പറയും. വിശ്വാസികള്‍ എനിക്കൊപ്പമാണ്. എനിക്കെതിരെ ആര്‍ക്കും പ്രതിഷേധിക്കാം. എന്‍എസ്എസ് പ്രസിഡന്റിന് അതിനുളള അവകാശമുണ്ട്. എന്റെ പ്രസംഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുളള സംഘപരിവാറിന്റെ ശ്രമത്തില്‍ വിശ്വാസികള്‍ വീഴരുത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 5 days ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 5 days ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 6 days ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 1 week ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More