പ്രതിഫലം കൂട്ടി ചോദിച്ചെന്ന പേരില്‍ എഎംഎംഎ എന്നെയും വിലക്കിയിട്ടുണ്ട് - നവ്യ നായര്‍

കൊച്ചി: മലയാളത്തിലെ യുവനടന്മാരായ ഷെയിന്‍ നിഗത്തിനും ശ്രീനാഥ്‌ ഭാസിക്കും സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്തകള്‍ക്കിടെ താന്‍ നേരിട്ട വിലക്കിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നവ്യ നായര്‍. പ്രതിഫലം കൂട്ടി ചോദിച്ചുവെന്ന പേരില്‍ തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അന്ന് ആരും തന്‍റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്നും നവ്യ നായര്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ജാനകി ജാനേ’ എന്ന സിനിമയുടെ പ്രൊമോഷനെത്തിയപ്പോഴാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഞാനും വിലക്ക് നേരിട്ടുണ്ട്. പട്ടണത്തിൽ സുന്ദരൻ’ എന്ന സിനിമയുടെ സമയത്ത് ഞാൻ പ്രതിഫലം കൂട്ടി ചോദിച്ചു എന്ന പേരിൽ സിനിമയുടെ നിർമാതാവ് എനിക്കെതിരെ പരാതി നല്‍കി. ആ സമയത്ത് കുറെപേര്‍ എന്നെ ബാന്‍ ക്വീന്‍ എന്ന് വിളിച്ച് കളിയാക്കിയിട്ടുണ്ട്. പിന്നീട് അത് സത്യമല്ല എന്ന് തെളിഞ്ഞു. ഞാൻ അങ്ങനെ പ്രതിഫലം കൂട്ടി ചോദിച്ചിട്ടില്ല. പക്ഷേ വിലക്കൊക്കെ വന്ന് കഴിഞ്ഞാണ് എല്ലാവരും എന്‍റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായത്. . അന്ന് എ എം എം എ അസോസിയോഷനും കൂടെ ചേര്‍ന്നാണ് വിലക്കിയത്.  അതുകഴിഞ്ഞ് എന്റെ ഭാഗം കേട്ടു,  എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിഞ്ഞപ്പോള്‍ ബാന്‍ പിന്‍വലിക്കുകയായിരുന്നു' - നവ്യ നായര്‍ പറഞ്ഞു.

അതേസമയം, നവ്യ നായരും സൈജു കുറുപ്പും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം ‘ജാനകി ജാനേ’ മെയ് മാസം തിയേറ്ററിലെത്തും.  എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന, അനീഷ് ഉപാസന രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ജാനകി ജാനേ’. സിനിമയുടെ ടീസര്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 5 days ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 5 days ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 6 days ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 1 week ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More