ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ കഴിഞ്ഞു; ഏകദിന ലോകകപ്പ്‌ കളിക്കാനാകുമെന്ന് പ്രതീക്ഷ

ഡല്‍ഹി: പരിക്കിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ വിജയകരമെന്ന് റിപ്പോര്‍ട്ട്‌. പുറം വേദനയുമായി ബന്ധപ്പെട്ടാണ് ശ്രേയസ് അയ്യര്‍ യു കെയില്‍ നിന്നും ശസ്ത്രക്രിയ നടത്തിയത്. പരിക്കിനെ തുടര്‍ന്ന് ഐ പി എല്‍ 2023 സീസണ്‍ ശ്രേയസ് അയ്യര്‍ക്ക് നഷ്ടമായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ക്യാപ്റ്റനായിരുന്നു അദേഹം. ഓസ്ട്രേലിയക്കെതിരെ ജൂണില്‍ വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും അയ്യര്‍ക്ക് നഷ്‌ടമാകുമെന്നാണ് റിപ്പോര്‍ട്ട്‌.

അതേസമയം, ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പ് മത്സരത്തില്‍ ശ്രേയസ് അയ്യര്‍ക്ക് ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. അതേസമയം, ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയും പുറംവേദനയെ തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. ന്യൂസിലന്‍ഡില്‍ വച്ചായിരുന്നു ബുമ്രയുടെ സര്‍ജറി. ബുമ്രയും ഏകദിന ലോകകപ്പ്‌ മത്സരത്തില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്‌.


Contact the author

Web Desk

Recent Posts

Sports Desk 6 hours ago
Cricket

എനിക്ക് ലഭിച്ച 'പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം' യഷ് ദയാലിനും അവകാശപ്പെട്ടത്- ഫാഫ് ഡുപ്ലെസി

More
More
National Desk 6 days ago
Cricket

മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ- രോഹിത് ശര്‍മ ചേരിതിരിവ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 2 months ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 5 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 6 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 8 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More