അച്ഛന്റെ രാഷ്ട്രീയം വെച്ച് എന്നെ ജഡ്ജ് ചെയ്യണ്ട - അഹാന കൃഷ്ണ

കൊച്ചി: അച്ഛന്‍റെ രാഷ്ട്രീയം വെച്ച് തന്നെ ജഡ്ജ് ചെയ്യണ്ടന്ന് നടി അഹാന കൃഷ്ണ. അച്ഛന്‍ കൃഷണ കുമാര്‍ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്‍റെ ചോയിസാണെന്നും അഹാന കൃഷണ പറഞ്ഞു. തനിക്ക് രാഷ്ട്രീയമായി വലിയ ബന്ധമില്ലെന്നും സമത്വവും മനുഷ്യത്വവുമാണ് തന്‍റെ രാഷ്ട്രീയമെന്നും താരം കൂട്ടിച്ചേര്‍ത്തു. അടി സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന തന്‍റെ നിലപാട് വ്യക്തമാക്കിയത്.

അഹാന കൃഷണയുടെ വാക്കുകള്‍

എന്‍റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത് പൂര്‍ണമായും അദ്ദേഹത്തിന്‍റെ ചോയ്സാണ്. അടി എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചതിന് ശേഷമാണ് ഞാന്‍ വീട്ടുകാരോട് പോലും അക്കാര്യം പറയുന്നത്. അച്ഛന്‍റെ ജീവിതത്തില്‍ അദ്ദേഹം എന്ത് ചെയ്യുന്നു എന്ത് വിശ്വസിക്കുന്നുവെന്നത് എന്നെ ബാധിക്കേണ്ട വിഷയമല്ല. അച്ഛന്‍ വളരെ ഹാപ്പിയായി ചെയ്യുന്ന ഒരു കാര്യത്തിന്‍റെ പേരില്‍ എന്നെ ആരും ജഡ്ജ് ചെയ്യില്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കാരണം എന്നെ അങ്ങനെ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല. കൃഷണകുമാര്‍ എന്ന് പറയുന്നത് ഒരു വ്യക്തിയും അഹാന മറ്റൊരു വ്യക്തിയുമാണ്‌. നമ്മള്‍ ഒരു വീട്ടിലാണ് ജീവിക്കുന്നത്. പല കാര്യങ്ങളും ഞങ്ങള്‍ ഒരുമിച്ച് വിശ്വസിക്കുന്നുണ്ടാകും. പല കാര്യങ്ങളോടും ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഒരാള്‍ പറയുന്ന കാര്യങ്ങള്‍ മറ്റൊരാളുടെ ജീവിതത്തിന്‍റെ ഒരു ഭാഗത്തും വരാന്‍ പാടില്ല. അച്ഛന്‍റെ രാഷ്ട്രീയം എന്‍റെ സിനിമാ ജീവിതത്തെ ബാധിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. ഉണ്ടെങ്കില്‍ അങ്ങനെ ഇല്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാമെങ്കിലും രാഷ്ട്രീയത്തില്‍ വളരെ ആഴമായ അറിവ് ഞങ്ങള്‍ മക്കളില്‍ ആര്‍ക്കുമില്ല. ഞങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ വേറെ പലതുമാണ്. അതുകൊണ്ട് തന്നെ വീട്ടില്‍ വളരെ ശക്തമായി രാഷ്ട്രീയം സംസാരിക്കാറില്ല. രാഷ്ട്രീയത്തില്‍ എനിക്ക് ശക്തമായ നിലപാടൊന്നുമില്ല. യുക്തിപരമായ തീരുമാനങ്ങള്‍ക്കാണ് പ്രധാന്യം കൊടുക്കാറുള്ളത്. സമത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നു. ഇതൊക്കെയാണ് എന്റെ രാഷ്ട്രീയം.

Contact the author

Web Desk

Recent Posts

Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
Movies

ഇന്ത്യയിലെ ആദ്യത്തെ എഐ ചിത്രം 'മോണിക്ക ഒരു എഐ സ്റ്റോറി' തിയറ്ററുകളിലേക്ക്

More
More
Movies

'ലാപതാ ലേഡീസ്' എന്ന ചിത്രത്തിന് ആനന്ദ്‌ മഹാദേവന്‍ ചിത്രവുമായി സാമ്യം

More
More
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 2 weeks ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More