'കുഞ്ഞ് ജനിച്ചാല്‍ അമ്മ അച്ഛനാകും അച്ഛന്‍ അമ്മയും '; മാതാപിതാക്കളാകാനൊരുങ്ങി ട്രാന്‍സ് ദമ്പതികള്‍

കോഴിക്കോട്: ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മെന്‍ പ്രഗ്നന്‍സി കേരളത്തില്‍. കോഴിക്കോട് ഉമ്മതലത്തൂര്‍ സ്വദേശിയായ സിയയും തിരുവനന്തപുരം സ്വദേശിയായ സഹദുമാണ് കുഞ്ഞിന് ജന്മം നല്‍കി താലോലിക്കുക എന്ന സ്വപ്‌നത്തിലേക്ക് നടന്നടുക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് സിയ പവലാണ് തങ്ങള്‍ മാതാപിതാക്കളാവാന്‍ പോകുന്നുവെന്ന് അറിയിച്ചത്. സ്ത്രീയായി ജനിച്ച് പുരുഷനായി മാറിക്കൊണ്ടിരിക്കുന്ന സഹദ് ഇപ്പോള്‍ എട്ടുമാസം ഗര്‍ഭിണിയാണ്. പുരുഷനായി ജനിച്ച് സ്ത്രീയായി മാറിക്കൊണ്ടിരിക്കുന്ന സിയ അമ്മയാകാനുളള കാത്തിരിപ്പിലും.

ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞ സിയയും സഹദും ഒരുമിച്ചുജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജീവിതത്തിന് അര്‍ത്ഥം വരാനായി ഒരു കുഞ്ഞുകൂടെ വേണമെന്ന് ഇരുവര്‍ക്കും തോന്നലുണ്ടായി. 'ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ നിയമനടപടികള്‍ വെല്ലുവിളിയാണ്. അങ്ങനെയാണ് സ്വന്തം കുഞ്ഞെന്ന ചിന്തയിലേക്കെത്തുന്നത്. ആ സമയത്ത് സിയ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നില്ല. സഹദിന്റെ ബ്രസ്റ്റ് റിമൂവല്‍ മാത്രമാണ് നടന്നിരുന്നത്. ഗര്‍ഭപാത്രമുളളതിനാല്‍ പ്രാഥമികമായി പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗര്‍ഭകാലയളവില്‍ സഹദ് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് നിര്‍ത്തിവയ്ക്കണം എന്നുമാത്രമായിരുന്നു നിര്‍ദേശം.'- സിയ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആളുകള്‍ എന്തുചിന്തിക്കുമെന്ന ആലോചിച്ച് ആദ്യം മടിച്ചെങ്കിലും സിയയുടെ അമ്മയാകാനുളള ആഗ്രഹവും സ്‌നേഹവും തന്നെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചെന്ന് സഹദ് പറഞ്ഞു. കുഞ്ഞിന് മില്‍ക്ക് ബാങ്ക് വഴി മുലപ്പാലെത്തിക്കാനാണ് തീരുമാനമെന്ന് സഹദ് കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സഹദിന്റെ ചികിത്സ നടക്കുന്നത്. മാര്‍ച്ച് നാലാണ് പ്രസവ തിയതി.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Lifestyle

ആരോഗ്യത്തിന് 8 മണിക്കൂര്‍ ഉറക്കവും 4 മണിക്കൂര്‍ വ്യായാമവും അനിവാര്യം- പഠനം

More
More
Web Desk 1 month ago
Lifestyle

ഗര്‍ഭധാരണം സ്ത്രീകളെ പെട്ടെന്ന് വാര്‍ധക്യത്തിലെത്തിക്കുമെന്ന് പഠനം

More
More
Web Desk 2 months ago
Lifestyle

ലോക ഒബീസിറ്റി ദിനം; മാറുന്ന ജീവിതശൈലിയും പൊണ്ണത്തടിയും

More
More
Web Desk 4 months ago
Lifestyle

2024-ല്‍ ഫാഷന്‍ ലോകം അടക്കിവാഴുക 'പീച്ച് ഫസ്' നിറം

More
More
Web Desk 8 months ago
Lifestyle

മാതാപിതാക്കളുടെ ദീർഘകാല സ്വപ്നമാണ് യാഥാർഥ്യമാക്കിയത്; ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞ് പ്രഗ്നാനന്ദ

More
More
Web Desk 10 months ago
Lifestyle

അധ്യാപന ജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയ മത്സ്യകന്യകയാകാനൊരുങ്ങി ഇംഗ്ലീഷ് ടീച്ചര്‍

More
More