മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൗതം അദാനിയുടെ ഏജന്റ്- രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗൗതം അദാനിയുടെ ഏജന്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയ്ക്ക് അനുകൂല തീരുമാനമാണ് സംസ്ഥാന സർക്കാരെടുത്തതെന്നും അദാനി പറയുന്നതാണ് മുഖ്യമന്ത്രിക്ക് വേദവാക്യമെന്നും ചെന്നിത്തല ആരോപിച്ചു. പ്രളയകാലത്ത് ജനങ്ങളെ സഹായിക്കാൻ മുന്നിൽനിന്ന മത്സ്യത്തൊഴിലാളികൾക്കെതിരെ നടക്കുന്ന നടപടികൾ പ്രധിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. 

'വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി എന്തുകൊണ്ടാണ് ശ്രമിക്കാത്തത്? മത്സ്യത്തൊഴിലാളികൾക്കായി ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന പാക്കേജ് എന്തുകൊണ്ടാണ് നടപ്പിലാക്കാത്തത്? സമരത്തിനുപിന്നിൽ തീവ്രവാദികളുണ്ടെന്നാണ് ഒരു മന്ത്രി പറഞ്ഞത്. അതിന് തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണ്. കേന്ദ്രസേനയെ കൊണ്ടുവന്ന് സമരം അടിച്ചമർത്താമെന്നത് വ്യാമോഹമാണ്'- രമേശ് ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പദ്ധതി ആരംഭിച്ചപ്പോൾ ജനങ്ങൾ സമരം ചെയ്തിരുന്നില്ലെന്നും അന്നത്തെ സർക്കാർ കൊണ്ടുവന്ന പാക്കേജ് നടപ്പിലാക്കിയുന്നെങ്കിൽ ഇന്നും സമരമുണ്ടാവുമായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ അവസ്ഥ സർക്കാർ മനസിലാക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളുമായി ചർച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 5 days ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 5 days ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 6 days ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 1 week ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More