ലക്ഷ്മണരേഖകള്‍ ലംഘിച്ചുതന്നെയാണ് ഇവിടെവരെ എത്തിയത്; ഗവര്‍ണര്‍ക്ക് മറുപടിയുമായി ആര്‍ ബിന്ദു

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ് ഖാന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ലക്ഷ്മണരേഖകള്‍ ലംഘിച്ചുതന്നെയാണ് ഇവിടെവരെ എത്തിയത്. അല്ലെങ്കില്‍ വീട്ടില്‍ ഒതുങ്ങി കൂടേണ്ടിവരുമായിരുന്നുവെന്നും പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു. ചാന്‍സിലര്‍ വിഷയത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു. ഉന്നത വിദ്യാഭ്യാസ മേഖലയെ പരിഷ്കരിക്കാനും കാലാനുസൃതമായി മാറ്റങ്ങള്‍ കൊണ്ടുവരുവാനുമുള്ള സന്ദര്‍ഭമാണിത്. ഈ സമയം വിവാദ കലുഷിതമായി ഉന്നത വിദ്യാഭ്യാസ മേഖലയെ മാധ്യമങ്ങള്‍ അവതരിപ്പിക്കരുതെന്നും അവര്‍ പറഞ്ഞു.

'ഗവര്‍ണര്‍ പേര് എടുത്ത് വിമര്‍ശിച്ചതിനെയൊന്നും വലിയ കാര്യമായി പരിഗണിക്കുന്നില്ല. രാഷ്ട്രീയ ജീവിതത്തില്‍ കുറെയധികം ആളുകള്‍ ഇങ്ങനെ പേര് എടുത്ത് വിമര്‍ശിച്ചിട്ടുണ്ട്. 35കൊല്ലമായി പൊതുപ്രവര്‍ത്തനത്തിന്‍റെ പേരില്‍ ആക്ഷേപങ്ങള്‍ കേള്‍ക്കുന്നതാണ്. നമ്മുക്ക് നമ്മുടെ കര്‍മ്മം ചെയ്യാന്‍ സാധിക്കുകയെന്നതാണ് പ്രധാനകാര്യം. വിമര്‍ശനങ്ങളെ സ്വീകരിച്ച് മുന്നോട്ടുപോകുകയാണ് ചെയ്യുന്നത്. തര്‍ക്കങ്ങളില്‍ അഭിരമിക്കാന്‍ തയ്യാറല്ല. വിവാദങ്ങളിലേക്ക് കടക്കാനില്ല' - മന്ത്രി പറഞ്ഞു.

മന്ത്രിമാരില്‍ പലരും ലക്ഷ്മണ രേഖ കടന്നെന്നും രാഷ്ട്രീയ മര്യാദ വിട്ടുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നുമാണ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്. കൂടാതെ മന്ത്രി ആര്‍ ബിന്ദുവിനെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ആരാണ് അവര്‍?. താന്‍ മറുപടി പറയാന്‍ യോഗ്യതയുള്ള ആളാണോ അവര്‍?. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ താന്‍ നിയമിച്ചതല്ലല്ലോയെന്നും ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗവര്‍ണര്‍ക്ക് മറുപടിയുമായി മന്ത്രി രംഗത്തെത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 5 days ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 5 days ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 6 days ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 1 week ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More