വൈപ്പിന്‍ നിവാസികള്‍ 18 വര്‍ഷമായി നേരിടുന്ന അവഗണനയ്ക്ക് പരിഹാരം കാണണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി നടി അന്ന ബെന്‍

കൊച്ചി: വൈപ്പിന്‍കരക്കാരുടെ യാത്രാക്ലേശത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി യുവ നടി അന്ന ബെന്‍. വൈപ്പിന്‍കരക്കാരുടെ സ്വപ്‌നമായിരുന്ന ഗോശ്രീ പാലങ്ങള്‍ യാഥാര്‍ത്ഥ്യമായിട്ട് പതിനെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പാലങ്ങള്‍ വന്നാല്‍ അഴിമുഖത്തുകൂടിയുളള യാത്ര ഒഴിവാക്കി കൊച്ചി നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസില്‍ നേരിട്ടെത്താമെന്ന് മോഹിച്ചിരുന്നു. പാലവും ബസുകളും വന്നെങ്കിലും വൈപ്പിന്‍കരക്കാരെ ഇന്നും നഗരത്തിന്റെ പടിവാതില്‍ക്കല്‍ നിര്‍ത്തിയിരിക്കുകയാണെന്ന് അന്ന ബെന്‍ കത്തില്‍ പറയുന്നു. വൈപ്പിന്‍കരക്കാര്‍ ഹൈക്കോടതിക്കവലയില്‍ ബസിറങ്ങി അടുത്ത ബസ് സ്‌റ്റോപ്പ് വരെ നടന്നുവേണം മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ എന്നും താന്‍ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ ഈ ബുദ്ധിമുട്ട് അനുഭവിച്ചതാണെന്നും അന്ന പറഞ്ഞു.

എറണാകുളം ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും ബസുകള്‍ നഗരത്തിലേക്ക് വരുമ്പോള്‍ വൈപ്പിന്‍ ഭാഗത്തുനിന്നുളള ബസുകള്‍ക്ക് മാത്രം നഗരത്തിലേക്ക് പ്രവേശനമില്ല. നഗരത്തിലെ ടെക്‌സ്റ്റൈല്‍ ഷോപ്പുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ഹൈക്കോടതിക്കവലയില്‍ ബസിറങ്ങി അടുത്ത ബസ് കയറി ലക്ഷ്യസ്ഥാനത്തേക്കെത്താന്‍ വേണ്ടിവരുന്ന അധിക ചെലവ് താങ്ങാനാവുന്നതിലും അധികമാണ്. വൈപ്പിന്‍ ബസുകള്‍ക്ക് നഗരപ്രവേശം നേടിയെടുക്കുന്നതിനായി വൈപ്പിന്‍ നിവാസികള്‍ പതിനെട്ടുവര്‍ഷമായി നിരന്തര സമരത്തിലാണ്'-അന്ന ബെന്‍ കത്തില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വൈപ്പിന്‍കരയോടുളള അവഗണന തുടര്‍ക്കഥയായി മാറുകയാണ്. സ്ഥാപിത താല്‍പ്പര്യക്കാരും ചില ഉദ്യോഗസ്ഥരും ഉയര്‍ത്തുന്ന നിയമത്തിന്റെ നൂലാമാലകള്‍, അര്‍പ്പണബോധവും ഉറച്ച തീരുമാനങ്ങളുമെടുക്കാന്‍ കഴിവുളള മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷ്പ്രയാസം മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വൈപ്പിന്‍കരക്കാരുടെ ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയാണെന്നും അന്ന കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 5 days ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 5 days ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 6 days ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 1 week ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More